Foot Ball Top News

മകൾ ജൂലിയറ്റയുടെ വിയോഗം അറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ.

July 5, 2022

മകൾ ജൂലിയറ്റയുടെ വിയോഗം അറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മിഡ്‌ഫീൽഡർ അഡ്രിയാൻ ലൂണ ഈ വർഷം ആദ്യം ഏപ്രിൽ 9 ന് തന്റെ ആറ് വയസ്സുള്ള മകൾ ജൂലിയറ്റ അന്തരിച്ചതായി  തിങ്കളാഴ്ച വെളിപ്പെടുത്തി. ഉറുഗ്വേ താരം  സോഷ്യൽ മീഡിയയിൽ ആണ്  ദുരന്ത വാർത്ത പങ്കുവെച്ചത്.ശ്വാസകോശത്തെയും ദഹനനാളത്തെയും മറ്റ് അവയവങ്ങളെയും തകരാറിലാക്കുന്ന സിസ്റ്റിക് ഫൈബ്രോസിസുമായി ജൂലിയേറ്റ പോരാടുകയായിരുന്നു.

I am very happy and proud of my team: Kerala Blasters FC's Adrian Luna

ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, തന്റെ മകൾ പഠിപ്പിച്ച മഹത്തായ പാഠം “എത്ര ബുദ്ധിമുട്ട് ഉണ്ടെങ്കിലും ജീവിതം മുന്നോട്ട് കൊണ്ട് പോകണം” എന്നായിരുന്നു എന്ന് ലൂണ വെളിപ്പെടുത്തി. കഴിഞ്ഞ സീസണിൽ ആറ് ഗോളുകളും ഏഴ് അസിസ്റ്റുകളും ഉൾപ്പെട്ട ഐ എസ് എല്ലിൽ ലൂണയുടെ മികച്ച പ്രകടനത്തോടെ ആരാധകരുടെ പ്രിയങ്കരനായി മാറി അദ്ദേഹം.ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും ആരാധകരും 30-കാരന് വേണ്ടി അവരുടെ ചിന്തകളും പ്രാർത്ഥനകളും അർപ്പിച്ചു.

Leave a comment