European Football Foot Ball Top News transfer news

സ്റ്റീവൻ ബെർഗ്‌വിജിന് പകരക്കാരനായി ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ കണ്ണ് മെംഫിസ് ഡിപേയിലേക്ക് ?

July 5, 2022

സ്റ്റീവൻ ബെർഗ്‌വിജിന് പകരക്കാരനായി ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ കണ്ണ് മെംഫിസ് ഡിപേയിലേക്ക് ?

ബാഴ്‌സലോണ ഫോർവേഡ് മെംഫിസ് ഡിപേയെ സൈൻ ചെയ്യാൻ ടോട്ടൻഹാം ഹോട്‌സ്പർ താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്.മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നീ ടീമുകള്‍ക്ക് അടുത്ത തവണ ഒരു വെല്ലുവിളി ഉയര്‍ത്തുന്നതിന് വേണ്ടി ഈ സമ്മറില്‍ ടോട്ടന്‍ഹാം പല വലിയ സൈനിങ്ങുകളും നടത്തി കഴിഞ്ഞു.പുതുതായി എത്തിയ ഫ്രേസർ ഫോർസ്റ്റർ, യെവ്സ് ബിസ്സൗമ, ഇവാൻ പെരിസിച്ച്,റിച്ചാർലിസണ്‍ എന്നിങ്ങനെ നാല് കളിക്കാർ ഇതിനകം നോർത്ത് ലണ്ടനിലേക്ക് മാറിക്കഴിഞ്ഞു.

Spurs eye Depay as Bergwijn replacement?

സ്പർസ് നിലവിൽ സ്റ്റീവൻ ബെർഗ്‌വിജിനുമായി വേർപിരിയാനുള്ള ഒരുക്കത്തിലാണ്, നെതർലൻഡ്‌സ് ഇന്റർനാഷണൽ അയാക്സിലെക്ക് പോകാന്‍ ഇരിക്കെ ആ ഒരു വിടവില്‍ പുതിയ ഒരു സൈനിംഗ് നടത്താന്‍ ഇരിക്കുകയാണ് ടോട്ടന്‍ഹാം.ക്ലെമന്റ് ലെങ്‌ലെറ്റിന്റെ ലോൺ കൂട്ടിച്ചേർക്കലുമായി ബന്ധപ്പെട്ട് ബാഴ്സയുമായി ചർച്ചകൾ നടത്തുന്നതിനിടയിൽ സ്പർസ് ഡിപേയെക്കുറിച്ച് അന്വേഷിച്ചതായി പറയപ്പെടുന്നു.ബയേൺ മ്യൂണിക്കിന്റെ മുൻനിര താരം റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ കൈമാറ്റം പൂർത്തിയാക്കാൻ ശ്രമിക്കുന്നതിന് മുമ്പ് വേണ്ടാത്ത താരങ്ങളെ പറഞ്ഞുവിടാന്‍ ശ്രമിക്കുകയാണ് ബാഴ്സ.ആ ലിസ്റ്റില്‍ ആദ്യത്തെ പേര് ആണ് മെംഫിസ് ഡീപെയ്.

Leave a comment

Your email address will not be published. Required fields are marked *