ഇംഗ്ലണ്ട് ലയൺസ് എ ടീമിൽ ഇടംനേടി യുവ ലെഗ് സ്പിന്നർ റെഹാൻ അഹമ്മദ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ വരാനിരിക്കുന്ന രണ്ട് ഏകദിന മത്സരങ്ങൾക്കായുള്ള ഇംഗ്ലണ്ട് ലയൺസ് എ ടീമിൽ ഇടംനേടി ലെഗ് സ്പിന്നർ റെഹാൻ അഹമ്മദ്. ടി20 ബ്ലാസ്റ്റിലെ ലെസ്റ്റർഷെയറിനായുള്ള ഗംഭീര പ്രകടനമാണ് 17 കാരനായ യുവതാരത്തിന് ടീമിലേക്കുള്ള വഴിതെളിച്ചത്. ഈ വർഷത്തെ അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടിനായും അഹമ്മദ് മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.
അണ്ടർ 19 ലോകകപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകളാണ് ലെഗ് സ്പിന്നർ റെഹാൻ അഹമ്മദ് വീഴ്ത്തിയത്. അതേസമയം ടി20 ബ്ലാസ്റ്റിൽ അഹമ്മദ് 19 വിക്കറ്റുകൾ നേടി. ഹജ്ജ് സന്ദർശനം കാരണം ആദിൽ റഷീദിന് പരമ്പരയിൽ പങ്കെടുക്കാനാവില്ലാത്തതും താരത്തിന്റെ അരങ്ങേറ്റ സാധ്യതകൾ തെളിയിക്കുന്നുണ്ട്.
ഇംഗ്ലണ്ട് ലയൺസ് ടീം: ടോം ആബെൽ (ക്യാപ്റ്റൻ), റെഹാൻ അഹമ്മദ്, ടോം ബാന്റൺ, സാം കുക്ക്, ബെൻ ഡക്കറ്റ്, സ്റ്റീഫൻ എസ്കിനാസി, സാം ഹെയ്ൻ, ആദം ഹോസ്, ബെന്നി ഹോവെൽ, ജേക്ക് ലിന്റോട്ട്, ഡേവിഡ് പെയ്ൻ, ജോർജ്ജ് സ്ക്രിംഷോ, വിൽ സ്മീഡ്