European Football Foot Ball Top News transfer news

ക്രിസ്റ്റ്യൻ എറിക്‌സൺ ‘മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൂന്ന് വർഷത്തെ കരാറിന് വാക്കാൽ സമ്മതിച്ചു’

July 4, 2022

ക്രിസ്റ്റ്യൻ എറിക്‌സൺ ‘മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൂന്ന് വർഷത്തെ കരാറിന് വാക്കാൽ സമ്മതിച്ചു’

ക്രിസ്റ്റ്യൻ എറിക്‌സൺ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഫ്രീ ട്രാൻസ്ഫറിൽ ചേരാൻ വാക്കാൽ സമ്മതിച്ചിരിക്കുന്നു.താരം റെഡ് ഡെവിൾസുമായി മൂന്ന് വർഷത്തെ കരാർ ഒപ്പിടാൻ ഒരുങ്ങുകയാണ്.ഫ്രീ ട്രാൻസ്ഫറിൽ എത്തിയതിനെത്തുടർന്ന് 2021-22 കാമ്പെയ്‌നിന്റെ രണ്ടാം പകുതിയിൽ ബ്രെന്റ്‌ഫോർഡിന് വേണ്ടി കളിച്ചിരുന്നു.അത്‌ലറ്റിക് നല്‍കിയ വാര്‍ത്ത‍  അനുസരിച്ച്, എറിക്‌സൺ ഇപ്പോൾ ക്ലബിൽ ചേരാൻ വാക്കാൽ സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു.

Eriksen 'verbally agrees three-year deal at Man United'

ഈ ആഴ്ച്ചയില്‍ തന്നെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി ക്ലബിൽ നിന്ന് ഒരു ഔദ്യോഗിക  പ്രഖ്യാപനം ഉണ്ടായേക്കും.റെഡ് ഡെവിൾസ് അവരുടെ പ്രീ-സീസൺ ടൂറിന്റെ തുടക്കത്തിനായി വെള്ളിയാഴ്ച തായ്‌ലൻഡിലേക്ക് പോകും, ​​വരും ദിവസങ്ങളിൽ കരാർ വേഗത്തിൽ നീങ്ങുകയാണെങ്കിൽ എറിക്‌സനും ഉണ്ടാകും ആ വിമാനത്തില്‍.ടോട്ടൻഹാം ഹോട്‌സ്‌പർ, എവർട്ടൺ, ന്യൂകാസിൽ യുണൈറ്റഡ്, ലെസ്റ്റർ സിറ്റി എന്നിവരും പരിചയസമ്പന്നനായ മിഡ്ഫീല്‍ഡറേ ഫ്രീ ട്രാൻസ്ഫറിൽ സൈൻ ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി പറയപ്പെടുന്നു.

Leave a comment