റഹീം സ്റ്റെർലിംഗ് ചർച്ചകളിൽ ചെൽസിക്ക് കാര്യമായ പുരോഗതി
മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് റഹീം സ്റ്റെർലിംഗിനെ ക്ലബിലെത്തിക്കാനുള്ള ശ്രമങ്ങളിൽ ചെൽസി കാര്യമായ പുരോഗതി കൈവരിച്ചതായി റിപ്പോർട്ട്.പ്രീമിയർ ലീഗ് ചാമ്പ്യന്മാരുമായുള്ള കരാറിന്റെ അവസാന 12 മാസത്തേക്ക് 27 കാരനായ താരം ഇപ്പോൾ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു.2023 ലെ ഒരു ഫ്രീ ട്രാൻസ്ഫറിൽ സ്റ്റര്‍ലിങ്ങിനെ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സിറ്റി വളരെയേറെ ആഗ്രഹിക്കുന്നു.

സിറ്റിയുമായുള്ള കരാർ ചർച്ചകളിൽ സ്റ്റെർലിംഗ് ഒരു പോംവഴി കണ്ടെത്തുന്നില്ല എന്നും അത് മൂലം ക്ലബില്‍ നിന്ന് പുറത്തുകടക്കല്‍ ആണ് സാധ്യമായ ഒരു ഓപ്ഷന് എന്നും മാധ്യമങ്ങള്‍ വിധി എഴുതുന്നു.കൂടാതെ സിറ്റിയില്‍ പുതിയ യുവ താരങ്ങളുടെ വരവോടെ പ്രാധാന്യം നഷ്ട്ടപ്പെട്ട ഇംഗ്ലീഷ് താരത്തിനു ക്ലബിൽ ഒരു പ്രധാന പങ്ക് വഹിക്കാന്‍ ആകുമെന്ന് തോമസ് ടുച്ചൽ വാഗ്ദാനവും ചെയ്തുവത്രേ.കുറച്ച് ബുദ്ധിമുട്ടുകളോടെ ആണെങ്കിലും ഒരു നീക്കം അവസാനിപ്പിക്കാനാകുമെന്ന് ഇരുവശത്തും പ്രതീക്ഷയുണ്ട്.