European Football Foot Ball Top News transfer news

60 മില്യൺ യൂറോയുടെ കരാറിൽ റാഫിഞ്ഞയുടെ സൈനിംഗ് പൂര്‍ത്തിയാക്കാന്‍ ബാഴ്സലോണ

July 2, 2022

60 മില്യൺ യൂറോയുടെ കരാറിൽ റാഫിഞ്ഞയുടെ സൈനിംഗ് പൂര്‍ത്തിയാക്കാന്‍ ബാഴ്സലോണ

ബാഴ്‌സലോണയും ലീഡ്‌സ് യുണൈറ്റഡും ചെൽസിയുടെയും  മാഞ്ചസ്റ്റര്‍  യുണൈറ്റഡിന്റെയും ട്രാന്‍സ്ഫര്‍  ലക്ഷ്യമായ റാഫിൻഹയ്‌ക്കായി 60 മില്യൺ യൂറോ നീക്കത്തിന് കരാറിലെത്തിയതായി റിപ്പോർട്ട്.പ്രശസ്ത സ്പാനിഷ് പത്രപ്രവർത്തകൻ ജെറാർഡ് റൊമേറോയുടെ അഭിപ്രായത്തിൽ, സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇംഗ്ലീഷ് ക്ലബുകളെ തഴഞ്ഞ്  ബാഴ്‌സലോണയിൽ ചേരാന്‍ ആണ് റാഫിഞ്ഞ കൂടുതല്‍  താല്‍പര്യപ്പെടുന്നത്.

Leeds United: Raphinha shows his happiness at Leeds amid ongoing rumours |  thisisfutbol.com

ബ്ലൂഗ്രാന ലീഡ്‌സ് യുണൈറ്റഡിന് മൂന്ന് തവണകളായി 60 മില്യൺ യൂറോ നൽകിയേക്കും. താരത്തിനു  പ്രതിവർഷം 6 മില്യൺ യൂറോ പ്രതിഫലം ലഭിച്ചേക്കും.സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ബ്ലൂഗ്രാനയ്ക്ക് ലീഡ്സ് യുണൈറ്റഡിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ സാമ്പത്തിക ലിവർ സജീവമാക്കിയതിന് ശേഷം ഈ വര്‍ഷം ബാഴ്സ അക്കൌണ്ട് ക്ലോസ് ചെയ്തത് ലാഭത്തില്‍ ആയിരുന്നു.ഇത് റഫീഞ്ഞയുടെ സൈനിംഗ് പൂര്‍ത്തിയാക്കാന്‍  ബാഴ്സയെ കൂടുതല്‍ സഹായിച്ചു.

Leave a comment