European Football Foot Ball Top News transfer news

മാറ്റിയോ ഗ്വെൻഡൂസി ക്ലബ് വിട്ടെന്ന് ആഴ്സണല്‍ സ്ഥിതീകരിച്ചു

July 2, 2022

മാറ്റിയോ ഗ്വെൻഡൂസി ക്ലബ് വിട്ടെന്ന് ആഴ്സണല്‍ സ്ഥിതീകരിച്ചു

മാഴ്‌സെയിൽ ചേരുന്നതിനായി മാറ്റിയോ ഗ്വെൻഡൂസി ക്ലബ് വിട്ടതായി ആഴ്‌സനൽ സ്ഥിരീകരിച്ചു.അച്ചടക്കപരമായ കാരണങ്ങളാൽ ഫ്രാൻസ് ഇന്റർനാഷണൽ താരം മൈക്കൽ അർട്ടെറ്റയുടെ കീഴിലുള്ള ടീമിൽ  കളിച്ചിരുന്നില്ല എങ്കിലും കഴിഞ്ഞ സീസണിൽ മാഴ്സെയിലിക്ക് വേണ്ടി  മിഡ്ഫീൽഡിലെ അവിഭാജ്യ ഘടക്കം ആയി താരം മാറി.മാഴ്‌സെയ്‌ലിനായി 55 മത്സരങ്ങളിൽ നിന്ന് ഗ്വെൻഡൂസി അഞ്ച് ഗോളുകളും 14 അസിസ്റ്റുകളും നേടി ലീഗ് 1 ലെ രണ്ടാം സ്ഥാനത്തോടെ ചാമ്പ്യൻസ് ലീഗിലേക്ക് മടങ്ങാൻ ജോർജ് സാമ്പവോളിയുടെ ടീമിനെ അദ്ദേഹം  സഹായിച്ചു.

യുവതാരം   ഒളിംപിയൻസുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവച്ചു കഴിഞ്ഞു. ഗ്വെൻഡൂസിയുടെ വിൽപ്പനയ്ക്കായി ആഴ്സണലിന് 9.5 മില്യൺ പൗണ്ട് മാത്രമേ ലഭിക്കൂ.2018 വേനൽക്കാലത്ത് ആഴ്‌സണലിനായി 7.2 മില്യൺ പൗണ്ടിന് ആണ്  ഉനായ് എമെറി ഗ്വെൻഡൗസിയെ സൈന്‍ ചെയ്തത്.ഈ കാലയളവില്‍ 82 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും  അഞ്ച് അസിസ്റ്റും മാത്രമാണ് താരം നേടിയത്.

Leave a comment