Cricket Cricket-International Top News

ഏറ്റവും പുതിയ കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

June 30, 2022

author:

ഏറ്റവും പുതിയ കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ഏറ്റവും പുതിയ കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ടു. ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന കരാറിൽ റെഡ്-ബോൾ, വൈറ്റ്-ബോൾ കളിക്കാർക്കായി ബോർഡ് വ്യത്യസ്ത കരാറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവഴി കളിക്കാരെ രണ്ട് വ്യത്യസ്ത ഡിവിഷനുകളായി തരംതിരിക്കുകയും ചെയ്‌തു.

മൊത്തം 33 കളിക്കാർ പിസിബിയിൽ നിന്ന് കരാർ പട്ടികയിൽ ഇടംപിടിക്കുന്നുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ കരാറിനേക്കാൾ 13 കളിക്കാരെ അധികമായും ചേർത്തിട്ടുണ്ട്. അഞ്ച് താരങ്ങള്‍ക്കാണ് മൂന്ന് ഫോര്‍മാറ്റിലും ഉള്ള കരാര്‍ നൽകിയിരിക്കുന്നത്. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, ഇമാം ഉള്‍ ഹക്ക് എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.

ഇതിൽ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ക്ക് എ വിഭാഗം കരാര്‍ ആണ് നൽകിയത്. അതേ സമയം ഹസന്‍ അലിയ്ക്ക് റെഡ് ബോളിൽ ബി വിഭാഗവും വൈറ്റ് ബോളിൽ സി വിഭാഗവും കരാര്‍ ആണ് നൽകിയത്. ഇമാം ഉള്‍ ഹക്കിന് റെഡ് ബോളിൽ സി വിഭാഗവും വൈറ്റ് ബോളിൽ ബി വിഭാഗം കരാറും നൽകി. ഇതുകൂടാതെ പത്ത് പേര്‍ക്ക് റെഡ് ബോള്‍ കരാറും 11 പേര്‍ക്ക് വൈറ്റ് ബോള്‍ കരാറും നൽകിയിട്ടുണ്ട്.

Leave a comment