European Football Foot Ball Top News transfer news

ചെല്‍സിയിലേക്ക് പോകാന്‍ ഒരുങ്ങി കൂലിബാലി

June 30, 2022

ചെല്‍സിയിലേക്ക് പോകാന്‍ ഒരുങ്ങി കൂലിബാലി

ഈ വേനൽക്കാലത്ത് ചെൽസിയിലേക്ക് മാറാനുള്ള തീരുമാനത്തില്‍ ആണ്  നാപ്പോളി സെന്റർ ബാക്ക് കലിഡൗ കൂലിബാലി എന്ന്  റിപ്പോർട്ട്.കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രീമിയർ ലീഗിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ ലിങ്കുകൾ ഉണ്ടായിരുന്നിട്ടും, 31-കാരൻ നപോളിയുടെ വിശ്വസ്തന്‍ ആയി തുടര്‍ന്നു.താരം അവിടെ എട്ട് വര്‍ഷം ആയി ഇറ്റാലിയന്‍ ക്ലബിന്റെ ഡിഫന്‍സ് ഭദ്രമായി മേല്‍നോട്ടം വഹിക്കുന്നു.

Kalidou Koulibaly 'open to Chelsea move'

 

അടുത്ത സീസണിന്റെ അവസാനത്തിൽ ഒരു ഫ്രീ ട്രാൻസ്ഫറിൽ അദ്ദേഹത്തെ നഷ്ടപ്പെടുത്താന്‍ നപോളിക്ക് ഉദ്ദേശമില്ല.താരവും നപോളിയും നിലവില്‍ ഉള്ള കരാര്‍ 12 മാസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ വർഷം കൂലിബാലിക്ക്  വേണ്ടിയുള്ള നീക്കവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു, എന്നാൽ പുതിയ മാനേജർ എറിക് ടെൻ ഹാഗ് നിലവിലെ വിൻഡോയില്‍ മറ്റ് സെന്റർ ബാക്ക് ലക്ഷ്യങ്ങളിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചെൽസി കൂടാതെ സ്പാനിഷ്‌ ക്ലബ് ആയ ബാഴ്സയും താരത്തിന്റെ ഒപ്പ് ശേഘരിക്കാന്‍ മുന്‍ പന്തിയില്‍ ഉണ്ട്.

Leave a comment