European Football Foot Ball Top News transfer news

ക്ലെമന്റ് ലെങ്‌ലെറ്റ് ടോട്ടന്‍ഹാമിലെക്ക് ലോണില്‍ പോയേക്കും

June 30, 2022

ക്ലെമന്റ് ലെങ്‌ലെറ്റ് ടോട്ടന്‍ഹാമിലെക്ക് ലോണില്‍ പോയേക്കും

2022-23 സീസണിൽ ലോണിൽ ബാഴ്‌സലോണ സെന്റർ ബാക്ക് ക്ലെമന്റ് ലെങ്‌ലെറ്റിനെ സൈൻ ചെയ്യാൻ ടോട്ടൻഹാം ഹോട്‌സ്‌പർ ധാരണയിൽ എത്തിയതായി റിപ്പോർട്ട്.സാവിയുടെ വരവിനുശേഷം 27-കാരൻ ക്യാമ്പ് നൗവിൽ സ്ഥിരമായി ആദ്യ ഇലവനില്‍ ഇടം നേടാന്‍ ഏറെ പാടുപ്പെട്ടു.താരം തന്റെ കരിയറിലെ ഏറ്റവും മോശം ഫോമിലുമാണ്.ലെങ്‌ലെറ്റിന് ബാഴ്‌സലോണ കരാര്‍ പൂര്‍ത്തിയാക്കാന്‍  ഇനിയും നാല് വർഷം ബാക്കിയുണ്ട്.

Conte leaves Inter over dispute with club owners following Serie A title  win | Goal.com UK

എറിക് ഗാർസിയ, ജെറാർഡ് പിക്വെ, റൊണാൾഡ് അറൂഹോ എന്നിവരുടെ സാന്നിധ്യവും ഫ്രഞ്ച് താരത്തിനു സമയകുറവിനുള്ള കാരണം ആണ്.ആൻഡ്രിയാസ് ക്രിസ്റ്റെൻസന്റെ വരവ് ലെങ്‌ലെറ്റിന്റെ കളി സമയം കൂടുതൽ പരിമിതപ്പെടുത്തും, കൂടാതെ ഫ്രാൻസ് ഇന്റർനാഷണൽ പ്രീമിയർ ലീഗിലേക്ക് താൽക്കാലികമായി മാറാൻ തീരുമാനിച്ചിരുന്നു.ജിയാൻലൂക്ക ഡി മാർസിയോ പറയുന്നതനുസരിച്ച്, ടോട്ടൻഹാമും ബാഴ്‌സലോണയും ലെങ്‌ലെറ്റിനായി ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്, വാങ്ങാനുള്ള ഓപ്ഷനോ ബാധ്യതയോ ഇല്ല.താരം എത്രയും പെട്ടെന്ന് ലണ്ടനിലേക്ക് എത്തി ഡീല്‍ പൂര്‍ത്തിയാക്കും എന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ വെളിപ്പെടുത്തി.

Leave a comment