European Football Foot Ball Top News transfer news

“ലൗത്താരോ മാർട്ടിനെസ് മിലാനില്‍ തൃപ്തന്‍ ആണ് “

June 30, 2022

“ലൗത്താരോ മാർട്ടിനെസ് മിലാനില്‍ തൃപ്തന്‍ ആണ് “

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്‌ട്രൈക്കർ ഇന്റർ മിലാൻ വിടില്ലെന്ന് ലൗത്താരോ മാർട്ടിനെസിന്റെ ഏജന്റ്  പറഞ്ഞു.വിൻഡോ അവസാനിക്കുന്നതിന് മുമ്പ് നിരവധി ക്ലബ്ബുകൾ താരത്തിനു  വേണ്ടിയുള്ള നീക്കങ്ങൾ പരിഗണിക്കുന്നതായി വിശ്വസിക്കപ്പെടുന്നു.സ്‌പർസ് മാനേജര്‍  അന്റോണിയോ കോണ്ടെ സ്‌ട്രൈക്കറുമായി വീണ്ടും ഒന്നിക്കാൻ താൽപ്പര്യപ്പെടുന്നതിനാല്‍  അർജന്റീന ഇന്റർനാഷണലിനായി ലണ്ടന്‍ ക്ലബ്  90 മില്യൺ യൂറോ നീക്കത്തിനൊരുങ്ങുന്നതായി സമീപകാല റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു.

 

“അദ്ദേഹം  മിലാനിൽ സന്തുഷ്ടനാണ്.ടീമിലെ കേന്ദ്ര ബിന്ദുവായ മാര്‍ട്ടിനസ് ഇവിടം വിട്ടു വേറെ എങ്ങോട്ട്  പോകാന്‍ ആണ്.”കാമനോ ഗസറ്റ ഡെല്ലോ സ്പോർട്ടിനോട് പറഞ്ഞു. കഴിഞ്ഞ സീസണില്‍ ഒന്ന് അടി പിഴച്ചെങ്കിലും 2021-22 കാമ്പെയ്‌നിനിടെ തന്റെ ക്ലബ്ബിനായി മാർട്ടിനെസ് വീണ്ടും ശക്തമായ ഫോമിലായിരുന്നു.താരം 49 മത്സരങ്ങളിൽ നിന്ന് 25 ഗോളുകളും നാല് അസിസ്റ്റുകളും രേഖപ്പെടുത്തി.ബാഴ്‌സലോണ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരെല്ലാം ഈ അടുത്ത കാലത്ത് താരത്തിനു വേണ്ടി ഡീല്‍ ഉറപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.

 

Leave a comment