അർജന്റീനിയൻ ലീഗിലേക്ക് ചേക്കേറാൻ തയാറെടുത്ത് ലൂയിസ് സുവാരസ്
അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് അർജന്റീനിയൻ ലീഗിലേക്ക് ചേക്കേറാൻ തയാറെടുത്ത് ലൂയിസ് സുവാരസ്. അർജന്റീനിയൻ ക്ലബായ റിവേർ പ്ലേറ്റിലേക്കുള്ള കൂടുമാറ്റത്തെ സംബന്ധിച്ച ചർച്ചകൾ താരം പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ. നിലവിൽ കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തനാവുന്ന സുവാരസ് ഇബിസയിൽ അവധിക്കാലം ആഘോഷിക്കുകയാണിപ്പോൾ.
ജൂൺ മാസത്തോടെ അത്ലറ്റിക്കോയുമായുള്ള കരാർ അവസാനിച്ച സുവാരസ് നിലവിൽ ഫ്രീ ഏജന്റാണ്. 2020-ൽ ബാഴ്സലോണയിൽ നിന്നും രണ്ടു വർഷത്തെ കരാറിലാണ് യുറുഗ്വേയൻ താരം മാഡ്രിഡിലെത്തുന്നത്. ഡീഗോ സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും വിട്ടതിന് ശേഷം സുവാരസിനെ സ്വന്തമാക്കാനായി നിരവധി ക്ലബുകൾ രംഗത്തുണ്ടായിരുന്നു.
ഈ മാസം ആദ്യം ഇന്റർ മിയാമി, അറ്റലാന്റ, ആസ്റ്റൺ വില്ല തുടങ്ങിയ ടീമുകളാണ് സുവാരസിനായി മുന്നോട്ടു വന്നിരുന്നത്. 37 തവണ അർജന്റീന പ്രൈമറ ഡിവിഷൻ ചാമ്പ്യന്മാരായ ലിവർ പ്ലേറ്റിൽ നിന്നും അവരുടെ സ്ട്രൈക്കറായ ജൂലിയൻ അൽവാരസ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോവുന്നതിനാലാണ് പകരക്കാരനായി സുവാരസ് ടീമിലെത്തുന്നത്.