ആദ്യ ട്വന്റി20 മത്സരത്തിൽ അയർലൻഡിനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ
മഴ തടസപ്പെടുത്തിയ ആദ്യ ട്വന്റി20 മത്സരത്തിൽ അയർലൻഡിനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ വെറും 9.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിജയത്തിലെത്തിയത്.
ദീപക് ഹൂഡ (47), ഇഷൻ കിഷൻ (26), ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ (24) എന്നിവരുടെ മികവാണ് ഇന്ത്യയ്ക്ക് അനായസ ജയമൊരുക്കിയത്. ഈ വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. നായകനായി സ്ഥാനമേറ്റ ആദ്യ മത്സരത്തില്‍ തന്നെ ടീമിനെ വിജയത്തിലെത്തിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സാധിച്ചുവെന്നതാണ് ഏറ്റവും ശ്രദ്ധേയമാവുന്നത്.
തുടക്കത്തിൽ പതറിയ അയർലൻഡിനെ 33 പന്തിൽ 64 റൺസെടുത്ത ഹാരി ടെക്ടറിന്റെ തകർപ്പൻ പ്രകടമാണ് മികച്ച സ്കോർ മുന്നോട്ടുവെക്കാൻ സഹായിച്ചത്. ഭുവനേശ്വർ കുമാർ, ഹർദിക് പാണ്ഡ്യ, ആവേശ് ഖാന്, യൂസ്വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റ് നേടിയപ്പോൾ അരങ്ങേറ്റക്കാരനായ ഉമ്രാൻ മാലിക് നിരാശപ്പെടുത്തി.