ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക
മൂന്ന് പതിറ്റാണ്ടിനിപ്പുറം ഓസ്ട്രേലിയക്കെതിരായ ചരിത്രപരമായ ഏകദിന പരമ്പര വിജയത്തിന് ശേഷം ശ്രീലങ്കൻ ടീം ഓസ്ട്രേലിയയ്ക്കെതിരെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരക്കായി ഒരുങ്ങുകയാണ്.
ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന രണ്ട് ടെസ്റ്റുകൾക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ശ്രീലങ്ക. ഏകദിന പരമ്പരയിലെ ശ്രീലങ്കയുടെ വിജയം കളിക്കാരുടെ ആവേശം ഉയർത്തുക മാത്രമല്ല, രാജ്യത്തെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികൾക്കിടയിലും ആരാധകർക്കും ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. പരമ്പരയിലെ ആദ്യ ടെസ്റ്റ് ജൂൺ 29-ന് ഗാലെ രാജ്യാന്തര സ്റ്റേഡിയത്തിൽ ആരംഭിക്കും.
കഴിഞ്ഞ മാസം ബംഗ്ലാദേശിൽ നടന്ന മികച്ച ടെസ്റ്റ് പരമ്പര വിജയത്തിന് ശേഷം ദിമുത് കരുണരത്നെയെ നായകനായി നിലനിർത്തിയാണ് ശ്രീലങ്ക ഓസീസിനെതിരായ ടെസ്റ്റു മത്സരങ്ങൾക്കായി ഇറങ്ങുന്നത്. അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയിൽ ബൗളിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജെഫ്രി വാൻഡർസെയെ 18 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
ടീം
ദിമുത് കരുണരത്നെ (നായകൻ), പാത്തും നിസാങ്ക, ഒഷാഡ ഫെർണാണ്ടോ, ഏഞ്ചലോ മാത്യൂസ്, കുശാൽ മെൻഡിസ്, ധനഞ്ജയ ഡി സിൽവ, കമിന്ദു മെൻഡിസ്, നിരോഷൻ ഡിക്ക്വെല്ല, ദിനേശ് ചണ്ഡിമൽ, രമേഷ് മെൻഡിസ്, ചാമിക കരുണരത്നെ, വി കസുൻ രാജീതൻഡോ, വികെ അസിത ഫെർണാണ്ടോ, ദിൽഷൻ മധുശങ്ക, പ്രവീൺ ജയവിക്രമ, ലസിത് എംബുൽഡെനിയ, ജെഫ്രി വാൻഡർസെ