Cricket Cricket-International Top News

ഇംഗ്ലീഷ് താരം ലൂക്ക് റൈറ്റിനെ പെർഫോമൻസ് ആൻഡ് ടാലന്റ് കോച്ചായി നിയമിച്ച് ഓക്ക്‌ലൻഡ് ക്രിക്കറ്റ് ടീം

June 24, 2022

author:

ഇംഗ്ലീഷ് താരം ലൂക്ക് റൈറ്റിനെ പെർഫോമൻസ് ആൻഡ് ടാലന്റ് കോച്ചായി നിയമിച്ച് ഓക്ക്‌ലൻഡ് ക്രിക്കറ്റ് ടീം

ഇംഗ്ലീഷ് താരം ലൂക്ക് റൈറ്റിനെ പെർഫോമൻസ് ആൻഡ് ടാലന്റ് കോച്ചായി നിയമിച്ചതായി പ്രഖ്യാപിച്ച് ഓക്ക്‌ലൻഡ് ക്രിക്കറ്റ് ടീം. വരാനിരിക്കുന്ന അയർലൻഡ്, സ്കോട്ട്ലൻഡ്, നെതർലാൻഡ്സ് ടൂറുകൾക്കായി ന്യൂസിലൻഡ് ദേശീയ ടീമിനൊപ്പം റൈറ്റ് അടുത്തിടെ പരിശീലക വേഷത്തിൽ എത്തിയിരുന്നു.

ഇംഗ്ലീഷ് ടി20 ബ്ലാസ്റ്റിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ കളിക്കാരനായി ഇംഗ്ലണ്ട് ഓൾറൗണ്ടർ ലൂക്ക് റൈറ്റ് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. കാർഡിഫിലെ സോഫിയ ഗാർഡൻസിൽ ഗ്ലാമോർഗനെതിരെ സൗത്ത് ഗ്രൂപ്പ് മത്സരത്തിൽ സസെക്‌സ് താരം 46 റൺസ് നേടിയതോടെയാണ് ഈ അപൂർവ നേട്ടം തന്നെ പേരിലാക്കിയത്.

റൈറ്റ് മുമ്പ് 2013-14, 2014-15 എന്നീ രണ്ട് സീസണുകളിലായി സൂപ്പർ സ്മാഷ് ടൂർണമെന്റിൽ ഓക്ക്‌ലൻഡ് ക്രിക്കറ്റ് ടീമിനായി കളിച്ചിട്ടുണ്ട്. 10 മത്സരങ്ങളിൽ നിന്ന് 188 റൺസ് നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. കളിക്കാരനെന്ന നിലയിലുള്ള റൈറ്റിന്റെ അനുഭവപരിചയം ടീമിലെ കളിക്കാരുടെ വികാസത്തിന് സഹായകരമാകുമെന്നും ടീമിന്റെ മൊത്തത്തിലുള്ള പരിതസ്ഥിതിയിൽ വലിയ സ്വാധീനം ചെലുത്തുമെന്നും ഓക്ക്‌ലൻഡ് ഹെഡ് കോച്ച് ഡഗ് വാട്‌സൺ പറഞ്ഞു.

Leave a comment