European Football Foot Ball transfer news

നല്ല ഓഫർ ലഭിച്ചാൽ നെയ്മറിനെ വിൽക്കാൻ ഒരുങ്ങി പിഎസ്ജി

June 23, 2022

നല്ല ഓഫർ ലഭിച്ചാൽ നെയ്മറിനെ വിൽക്കാൻ ഒരുങ്ങി പിഎസ്ജി

ഈ വേനൽക്കാലത്ത് നെയ്മറിന് അനുയോജ്യമായ ഓഫറുകൾ  ലഭിച്ചാൽ താരത്തിനെ വിൽക്കാൻ  പാരീസ് സെന്റ് ജെർമെയ്ൻ തയ്യാറാണെന്ന് റിപ്പോർട്ട്.പാർക്ക് ഡെസ് പ്രിൻസസിലെ നെയ്‌മറിന്റെ കരാറിന് ഇനിയും മൂന്ന് വർഷം കൂടി ബാക്കിയുണ്ട്.ബാഴ്‌സലോണയിലേക്കുള്ള ഒരു  തിരിച്ചുവരവിനുള്ള സാധ്യതകൾ മാധ്യമങ്ങൾ പ്രവചിച്ചിരുന്നു എങ്കിലും നിലവിലെ അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് നെയ്മർ അവർക്ക്  വളരെ അധികം വിലമതിക്കുന്ന ഒരു താരം ആണ്.

2021-22 കാമ്പെയ്‌നിൽ താരത്തിന്  പിഎസ്ജി ജേഴ്സിയിൽ കാര്യമായ ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ല.ഇത്രയും കാലം പിഎസ്ജിയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത താരം എന്ന മേനി നെയ്മറിന് നഷട്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു.ബ്രസീലിയൻ താരത്തെ കൂടാതെ അർജൻറ്റയിൻ സ്ട്രൈക്കർ ഇകാർഡി,ഡി മരിയ,വെറാട്ടി എന്നിവരും പിഎസ്ജി കരിയറിനോട് വിട പറഞ്ഞേക്കും.

 

 

Leave a comment