ഏകദിന ബോളർമാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ജുലന് ഗോസ്വാമിക്ക് തിരിച്ചടി
ഐസിസി വനിതാ ഏകദിന ബോളർമാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ജുലന് ഗോസ്വാമിക്ക് തിരിച്ചടി. ഒരു സ്ഥാനം പിന്നോട്ട് പോയി ആറാമതായി താരം. 39-കാരിയായ ജുലന് ഗോസ്വാമിക്ക് ഈ വര്‍ഷം 9 കളിയില്‍ 12 വിക്കറ്റുകളാണ് നേടാനായത്. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും ഗോസ്വാമി തന്നെയാണ്. രാജേശ്വരി ഗെയ്കവാദ് 12-ാം സ്ഥാനത്തുണ്ട്.
അതേസമയം ഐസിസി വനിതാ ഏകദിന റാങ്കിംഗില്‍ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഇന്ത്യയുടെ സ്മൃതി മന്ഥാന എട്ടാം സ്ഥാനത്ത് തുടരുന്നു. പട്ടികയില്‍ ആദ്യ പത്തിലുള്ള ഏക താരവും മന്ഥാനയാണ്. ഓസ്ട്രേലിയന്‍ താരം എലിസ ഹെയ്ലിയാണ് ഒന്നാം സ്ഥാനത്ത്. 13-ാം സ്ഥാനത്തുള്ള ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് മെച്ചപ്പെട്ട റാങ്കുള്ള മറ്റൊരു ഇന്ത്യൻ താരം.
ഓള്‍റൗണ്ടര്‍മാരുടെ ഏറ്റവും പുതിയ റാങ്കിംഗിലേക്ക് നോക്കിയാൽ ഇന്ത്യയുടെ ദീപ്തി ശര്‍മ ഏഴാം സ്ഥാനത്തുണ്ട്. ടീം റാങ്കിംഗില്‍ ഇന്ത്യ നാലാമതാണ്. ഓസ്ട്രേലിയയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചിട്ടുള്ളത്.