വെയ്ല്‍സിന്റെ പരിശീലകസ്ഥാനം രാജിവെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം റയാന് ഗിഗ്സ്
വെയ്ല്‍സ് അന്താരാഷ്ട്ര ഫുട്ബോള്‍ ടീമിന്റെ പരിശീലകസ്ഥാനം രാജിവെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം റയാന് ഗിഗ്സ്. ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ടാണ് ഗിഗ്സ് പരിശീലകസ്ഥാനം രാജിവെക്കാൻ നിർബന്ധിതനായത്. തുടർന്ന് 2020 നവംബർ മുതൽ തന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു.
48 -കാരനായ ഗിഗ്സ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. 2018 ജനുവരിയിലാണ് ഗിഗ്സ് വെയ്ല്‍സ് ഫുട്ബോളിന്റെ മാനേജരായത്. 1958 ന് ശേഷം വെയ്ല്‍സിന് ആദ്യമായി ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത ശേഷമാണ് ഗിഗ്സ് പടിയിറങ്ങുന്നത്. ഗാര്‍ഹിക പീഡനമാരോപിച്ച് കാമുകിയായ കേറ്റ് ഗ്രെവില്ലെ നല്കിയ പരാതിയില്‍ 2020 മുതല്‍ ഗിഗ്സ് വിവാദത്തിലകപ്പെട്ടിരുന്നു. ഒരു തവണ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
2013-2014 സീസണില്‍ താരം യുണൈറ്റഡിന്റെ താത്കാലിക പരിശീലകനായി സ്ഥാനമേൽക്കുന്നതോടെയാണ് പരിശീലക കുപ്പായം അണിയുന്നത്. വരുന്ന ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇറാൻ എന്നിവർക്ക് ഒപ്പമാണ് വെയ്ൽസ് കളിക്കുക. പേജിന്റെ കീഴിൽ യൂറോ കപ്പിൽ അവസാന 16ൽ എത്താൻ വെയ്ൽസിനായിരുന്നു.