എറിക് ടെൻ ഹാഗിന് കീഴിൽ തന്റെ കരിയർ വീണ്ടെടുക്കാനുള്ള ലക്ഷ്യത്തിൽ മാർക്കസ് റാഷ്ഫോർഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്ഫോർഡ് ഈ വേനൽക്കാലത്ത് ക്ലബ്ബിൽ തുടരാനും പുതിയ മാനേജർ എറിക് ടെൻ ഹാഗിന്റെ കീഴിൽ സ്വയം തെളിയിക്കാനുമുള്ള ലക്ഷ്യത്തിൽ ആണ്.ഓൾഡ് ട്രാഫോർഡിലെ റാഷ്ഫോർഡിന്റെ ഭാവി നിലവിൽ അനിശ്ചിതത്തിൽ ആണ്.പ്രീമിയർ ലീഗിലെ 13 എണ്ണം ഉൾപ്പെടെ 18 മൽസരങ്ങളിൽ മാത്രമാണ് 24 ക്കാരൻ ആയ ഇംഗ്ലീഷ് താരം ആദ്യ ഇലവനിൽ ഇടം നേടിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ, ജാഡോൺ സാഞ്ചോ, മേസൺ ഗ്രീൻവുഡ് എന്നിവർക്ക് ആയിരുന്നു ടീമിൽ മുൻഗണന. ഒലെയും റാഗ്നിക്കും റാഷ്ഫോഡിന് വേണ്ട പോലെ അവസരം നല്‍കിയിട്ടില്ല എന്നാണ് താരം വിശ്വസിക്കുന്നത്.ടെൻ ഹാഗ് റാഷ്ഫോർഡിനെ വിൽക്കാൻ ആണ് താല്പര്യപ്പെടുന്നത് എങ്കിലും അദ്ദേഹത്തെ പോലൊരു കോച്ചിന് കീഴിൽ തന്റെ കരിയർ വീണ്ടെടുക്കാൻ കഴിയും എന്നാണ് ഇംഗ്ലീഷ് താരം വിശ്വാസിക്കുന്നത്.ബാഴ്സലോണ, ആഴ്സനൽ, ടോട്ടൻഹാം ഹോട്സ്പർ എന്നീ ക്ലബുകൾ ഇതിന് മുൻപെ താരത്തിനെ ടീമിൽ എത്തിക്കുന്നതില്‍ താൽപര്യം പ്രകടിപ്പിച്ചിരുന്നു.