പ്രബീർ ദാസിന്റെ സൈനിംഗ് പൂർത്തിയാക്കി ബെംഗളൂരു എഫ്‌സി
എടികെ മോഹൻ ബഗാൻ താരം പ്രബീർ ദാസിന്റെ സൈനിംഗ് തിങ്കളാഴ്ച ദക്ഷിണേന്ത്യൻ ക്ലബ്ബായ ബെംഗളൂരു എഫ്‌സി പൂർത്തിയാക്കി. 28 കാരനായ ഡിഫൻഡർ ബ്ലൂസുമായി മൂന്ന് വർഷത്തെ കരാറിൽ ആണ് ഒപ്പുവച്ചത്.പൈലൻ ആരോസിൽ ഫൂട്ബോൾ ജീവീതം ആരംഭിച്ച താരം 2012-13-ൽ ആരോസുമായുള്ള മികച്ച സീസണിന് ശേഷം ഡെംപോയിലേക്ക് മാറ്റപ്പെട്ടു, തുടർന്ന് ഹീറോ ഐഎസ്‌എല്ലിന്റെ ഉദ്ഘാടന സീസണുകളിൽ എഫ്‌സി ഗോവയിലേക്കും പിന്നീട് ഡൽഹി ഡൈനാമോസിലേക്കും ലോണിൽ പോയി. 2016 മുതൽ അദ്ദേഹം കൊൽകത്തയിൽ ആണ്.

താരം രണ്ടാമത്തെ ഹീറോ ഐഎസ്‌എൽ കിരീടം നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു.. 2019-20 സീസണിൽ അഞ്ച് അസിസ്റ്റുകൾ നേടിയ ഒരേയൊരു ഡിഫൻഡർ ആയി മാറി പ്രബീർ ദാസ്.കൂടാതെ ആ വർഷം എടികെയ്ക്കൊപ്പം അദ്ദേഹം കിരീടം നേടുകയും ചെയ്തു. കഴിഞ്ഞ രണ്ട് സീസണുകളിലായി എടികെ മോഹൻ ബഗാന് വേണ്ടി ഡിഫൻഡർ 39 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.