സ്പാനിഷ് സ്ട്രൈക്കറിൽ താൽപര്യം പ്രകടിപ്പിച്ച് ആഴ്സണൽ
ആഴ്‌സണൽ ഈ സീസണിൽ അവരുടെ ആക്രമണ റാങ്കുകളെ ശക്തിപ്പെടുത്താൻ നോക്കുന്നു. അർട്ടേട്ടയുടെ പദ്ധതികൾക്ക് അനുയോജ്യമായ മുന്നേറ്റത്തിനായി ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമായി തിരച്ചിൽ നടത്തുകയാണ് ഗണേർസ്.ഗബ്രിയേൽ ജീസസിന്റെ സൈനിങ്ങ് നടത്താൻ ആഗ്രഹിക്കുന്ന ആഴ്സണൽ സ്പാനിഷ് സ്ട്രൈക്കർ മൊറാട്ടക്ക് വേണ്ടിയും അത്ലറ്റിക്കോ മാഡ്രിഡിന്റെ പക്കൽ ആശയവിനിമയം നടത്തിയിരിക്കുന്നു.

താരം ഈ വർഷം യുവന്റസിൽ ലോൺ സ്പെൽ പൂർത്തിയാക്കി.അൽവാരോ മൊറാട്ട യുവന്റസിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, മാസിമിലിയാനോ അല്ലെഗ്രിയുടെ കീഴിൽ താരത്തിന്റെ പ്രകടനം കൂടുതൽ സ്ഥിരമായി. മുൻ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ തന്റെ ലോൺ സ്പെല്ലിൽ 92 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ നേടിയിട്ടുണ്ട്. സീസൺ അവസാനത്തോടെ മൊറാട്ട അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.ഗബ്രിയേൽ ജീസസ് അല്ലെങ്കിൽ മൊറാട്ട എന്നിവരിൽ ഒരാളെ ഈ സമ്മറിൽ എന്തായാലും ടീമിലേക്ക് എത്തിക്കാനുള്ള ലക്ഷ്യത്തിൽ ആണ് ആഴ്സണൽ.