European Football Foot Ball Top News transfer news

ഡെക്ലാൻ റൈസിന് രണ്ട് മത്സരങ്ങളിൽ നിന്നും വിലക്ക് ഏർപ്പെടുത്തി യുവേഫ

June 18, 2022

author:

ഡെക്ലാൻ റൈസിന് രണ്ട് മത്സരങ്ങളിൽ നിന്നും വിലക്ക് ഏർപ്പെടുത്തി യുവേഫ

റഫറിയെ അധിക്ഷേപിച്ചതിന് വെസ്റ്റ് ഹാം യുണൈറ്റഡ് മധ്യനിര താരം ഡെക്ലാൻ റൈസിന് രണ്ട് മത്സരങ്ങളിൽ നിന്നും വിലക്ക് ഏർപ്പെടുത്തി യുവേഫ. അതേസമയം, ഫ്രാങ്ക്ഫര്‍ട്ടിനെതിരേയുള്ള മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച വെസ്റ്റ് ഹാം താരം ആരോണ്‍ ക്രെസ്‌വെല്ലിനും പരിശീലകൻ ഡേവിഡ് മോയെസിനും ഒരു മത്സരത്തില്‍ പുറത്തിരിക്കേണ്ടിയും വരും.

യൂറോപ്പാ ലീഗില്‍ ഐൻട്രാച് ഫ്രാങ്ക്ഫര്‍ട്ടിനെതിരെയുള്ള മത്സരശേഷം റഫറിയെ അധിക്ഷേപിച്ചതിനാണ് ഇംഗ്ലീഷ് താരത്തിന് രണ്ട് മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നിങ്ങള്‍ വളരെ മോശമാണെന്നും നിങ്ങള്‍ക്ക് കൈക്കൂലി ലഭിച്ചിട്ടുണ്ടാവുമെന്നും തുടങ്ങി മോശം രീതിയിലായിരുന്നു റൈസ് റഫറിയെ അധിക്ഷേപിച്ചത്. ഫ്രാങ്ക്ഫര്‍ട്ടിനെതിരേയുള്ള മത്സരശേഷം റൈസ് റഫറിയെ അധിക്ഷേപിക്കുന്ന വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു.

രണ്ട് മത്സര വിലക്ക് ലഭിച്ച റൈസിന് യൂറോപ്പാ കോൺഫറൻസ് ലീഗ് പ്ലേ ഓഫിന്റെ ഇരു പാദങ്ങളും നഷ്ടമാവും. യൂറോപ്പാ ലീഗിന്റെ സെമിയിലെ ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട വെസ്റ്റ് ഹാം രണ്ടാം പാദത്തിൽ 2-1നും ഫ്രാങ്ക്ഫര്‍ട്ടിനോട് പരാജയപ്പെട്ടായിരുന്നു ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്.

Leave a comment