European Football Foot Ball Top News transfer news

മെറിഹ് ഡെമിറലിനെ യുവെന്റസിൽ നിന്നും സ്വന്തമാക്കി അറ്റലാന്റ

June 18, 2022

author:

മെറിഹ് ഡെമിറലിനെ യുവെന്റസിൽ നിന്നും സ്വന്തമാക്കി അറ്റലാന്റ

തുർക്കി പ്രതിരോധ താരം മെറിഹ് ഡെമിറലിനെ സ്വന്തമാക്കി ഇറ്റാലിയൻ സീരീ എ ക്ലബായ അറ്റലാന്റ. യുവെന്റസ് താരമായിരുന്ന ഡെമിറൽ കഴിഞ്ഞ സീസണിൽ അറ്റലാന്റയിൽ ലോണിൽ കളിച്ചിരുന്നു. ഇരുപതു മില്യൺ യൂറോയാണ് താരത്തിനായി അറ്റലാന്റ മുടക്കിയത് എന്നാണു റിപ്പോർട്ടുകൾ.

മെറിഹ് ഡെമിറലിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും മുമ്പ് താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഔദ്യോഗികമായ നീക്കങ്ങളൊന്നും നടത്താതിരുന്നത് അറ്റലാന്റയ്ക്ക് ഗുണകരമായി. ഡെമിറൽ ഈ സീസണിൽ ലോണടിസ്ഥാനത്തിലാണ് അറ്റലാന്റയിലേക്ക് ചേക്കേറിയതെങ്കിലും അവിടെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചിരുന്നു. 2021-22 സീസണിൽ ലാ ഡിയയ്‌ക്കായി 31 മത്സരങ്ങൾ കളിച്ച തുർക്കി താരം രണ്ട് ഗോളും രണ്ട് അസിസ്റ്റും വരെ നേടിയിട്ടുണ്ട്.

Leave a comment