ഡാരൻ സമ്മിയെ സെന്റ് ലൂസിയ കിംഗ്സിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു
ഡാരൻ സമ്മിയെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചതായി പ്രഖ്യാപിച്ച് കരീബിയൻ പ്രീമിയർ ലീഗ് (സിപിഎൽ) ഫ്രാഞ്ചൈസിയായ സെന്റ് ലൂസിയ കിംഗ്സ്. 2012-ലും 2016-ലും രണ്ട് തവണ വെസ്റ്റ് ഇൻഡീസിനെ ടി20 ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ചത് ക്യാപ്റ്റൻ സമിയാണ്.
ഒരു കളിക്കാരനെന്ന നിലയിൽ 2020-ൽ രണ്ട് തവണ സെന്റ് ലൂസിയ കിംഗ്സിനെ ഫൈനലിലെത്തിക്കുന്നതിലും സമി വലിയ പങ്കുവഹിച്ചയാളാണ്. അടുത്ത സീസൺ മുതൽ ഓൾറൗണ്ടർ കളിക്കാരനായി പങ്കെടുക്കില്ലെന്ന് ഫ്രാഞ്ചൈസി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് മുൻ വിൻഡീസ് നായകനെ പരിശീലകനായി നിയമിക്കാനുള്ള തീരുമാനവും വരുന്നത്.
കളിക്കാരൻ, ക്യാപ്റ്റൻ, അംബാസഡർ, അസിസ്റ്റന്റ് കോച്ച്, മെന്റർ എന്നിങ്ങനെ വിവിധ തലങ്ങളിൽ സമ്മി ടീമിനെ സേവിച്ചിട്ടുണ്ട്. ഓഗസ്റ്റ് 30-ന് ആരംഭിച്ച് സെപ്റ്റംബർ 30-ന് അവസാനിക്കുന്ന രീതിയിലാണ് സിപിഎല്ലിന്റെ ഏറ്റവും പുതിയ സീസൺ ക്രമീകരിച്ചിരിക്കുന്നത്.