ടോട്ടനം ഹോട്സ്പറിലേക്കുള്ള കൂടുമാറ്റം പൂർത്തിയാക്കി ബിസോമ
ടോട്ടനം ഹോട്സ്പറിലേക്കുള്ള കൂടുമാറ്റം പൂർത്തിയാക്കി ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ താരമായ വൈവ്സ് ബിസോമ. ഇന്നലെ സ്പർസിൽ മെഡിക്കൽ പൂർത്തിയ ബിസോമയുടെ ട്രാൻസ്ഫർ ഇന്നാണ് സ്പർസ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. 27 മില്യൺ യൂറോയോളം ആണ് സ്പർസ് ബ്രൈറ്റണ് ബിസോമയ്ക്കായി മുടക്കുന്നത്.
അന്റോണിയോ കോണ്ടെയുടെ ടോട്ടനവുമായി അഞ്ചു വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. ക. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയിൽ കോണ്ടെ ടീമിലെത്തിക്കുന്ന മൂന്നാമത്തെ താരമാണ് ബിസോമ. ഇതിനകം തന്നെ ഫ്രേസര്‍ ഫ്രോസ്റ്ററിനെയും ഇവാൻ പെരിസിചിനെയും ടോട്ടനം ടീമിലെത്തിച്ചിരുന്നു.
കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടക്കം ബിസോമയെ സ്വന്തമക്കാന്‍ ശ്രമിച്ചുരുന്നു എങ്കിലും ബ്രൈറ്റണ് താരത്തെ വിട്ടു കൊടുത്തിരുന്നില്ല. 25കാരനായ മാലി താരം 2018 മുതല്‍ ബ്രൈറ്റണ് ഒപ്പം ആണ് കളിക്കുന്നത്. ഫ്രഞ്ച് ക്ലബ് ലില്ലെയിൽ നിന്നുമാണ് താരം പ്രീമിയർ ലീഗിലേക്ക് നേരത്തെ ചേക്കേറിയത്.