Cricket Cricket-International Top News

ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിലേക്ക് ജെയ്മി ഓവർട്ടണിന് വിളിയെത്തി

June 17, 2022

author:

ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിലേക്ക് ജെയ്മി ഓവർട്ടണിന് വിളിയെത്തി

ജൂൺ 23 വ്യാഴാഴ്ച ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് ജെയ്മി ഓവർട്ടണിന് വിളിയെത്തി. സറേയ്ക്കു വേണ്ടിയുള്ള കൗണ്ടി ചാമ്പ്യൻഷിപ്പ് ഡിവിഷൻ വണ്ണിലെ തകർപ്പൻ പ്രകടനമാണ് താരത്തിന് ടീമിലേക്കുള്ള വഴി തുറന്നത്.

സറേയ്ക്കു വേണ്ടി ഈ സീസണിൽ ഇതുവരെ 21 വിക്കറ്റുകളാണ് ജെയ്മി ഓവർട്ടണിന് വീഴ്ത്തിയത്. പരിക്ക് കരിയറിനെ ബാധിച്ച 28 കാരനായ താരത്തിന് നേരത്തെ 2013 ൽ ഇംഗ്ലണ്ടിന്റെ ഏകദിന ടീമിൽ ഇടം നേടാനായിരുന്നെങ്കിലും ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചിട്ടില്ല. മൂന്നാം ടെസ്റ്റിന് വേദിയാവുന്ന ലീഡ്‌സിലെ പിച്ച് പേസർമാരെ പിന്തുണയ്ക്കാൻ സാധ്യതയുള്ളതിനാൽ ജെയ്മി ഓവർട്ടണിന് അരങ്ങേറ്റം കുറിക്കാനായേക്കുമെന്നാണ് കണക്കുകൂട്ടൽ.

മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം:

ബെൻ സ്റ്റോക്സ്, ജെയിംസ് ആൻഡേഴ്സൺ, ജോണി ബെയർസ്റ്റോ, സ്റ്റുവർട്ട് ബ്രോഡ്, ഹാരി ബ്രൂക്ക്, സാക്ക് ക്രാളി, ബെൻ ഫോക്സ്, ജാക്ക് ലീച്ച്, അലക്സ് ലീസ്, ക്രെയ്ഗ് ഓവർട്ടൺ, ജാമി ഓവർട്ടൺ, മാത്യു പോട്ട്സ്, ഒല്ലി പോപ്പ്, ജോ റൂട്ട്

Leave a comment