Cricket Cricket-International Top News

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ കെമർ റോച്ചിനെ ടീമിൽ ഉൾപ്പെടുത്തി വിൻഡീസ്

June 16, 2022

author:

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ കെമർ റോച്ചിനെ ടീമിൽ ഉൾപ്പെടുത്തി വിൻഡീസ്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ വെറ്ററൻ പേസർ കെമർ റോച്ചിനെ ടീമിൽ ഉൾപ്പെടുത്തി വെസ്റ്റ് ഇൻഡീസ്. കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനിടെ റോച്ചിന് പരിക്കേറ്റതിനാൽ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയനാക്കിയതിനു ശേഷമാണ് ബംഗ്ലാദേശിനെതിരായ ടീമിൽ താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. സറേയ്ക്കുവേണ്ടി കളിക്കുമ്പോൾ ഉണ്ടായ പരിക്കിൽ നിന്ന് കാരം പൂർണമായി സുഖം പ്രാപിച്ചുവെന്നാണ് വിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്.

ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ടോസ് നേടി. വെസ്റ്റ് ഇൻഡീസ് ആതിഥേയരെ ബാറ്റിംഗിനയച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാലോവർ പൂർത്തിയായപ്പോൾ ബംഗ്ലാദേശ് 12 റൺസിന് 2 വിക്കറ്റുകൾ നഷ്‌മായി. തമീം തമീം ഇഖ്ബാലും മൊമിനുൾ ഹഖുമാണ് ക്രീസിൽ.

ടീം

ബംഗ്ലാദേശ്: തമീം ഇഖ്ബാൽ, മഹ്മൂദുൽ ഹസൻ ജോയ്, നജ്മുൽ ഹുസൈൻ ഷാന്റോ, മോമിനുൾ ഹഖ്, ഷാക്കിബ് അൽ ഹസൻ, ലിറ്റൺ ദാസ്, നൂറുൽ ഹസൻ, മെഹ്ദി ഹസൻ, ഇബദോട്ട് ഹുസൈൻ, ഖാലിദ് അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ

വെസ്റ്റ് ഇൻഡീസ്: ക്രെയ്ഗ് ബ്രാത്ത്‌വൈറ്റ്, ജോൺ കാംപ്‌ബെൽ, എൻക്രുമ ബോണർ, റെയ്മൺ റെയ്ഫർ, ജെർമെയ്ൻ ബ്ലാക്ക്‌വുഡ്, കൈൽ മേയേഴ്‌സ്, ജോഷ്വ ഡ സിൽവ, അൽസാരി ജോസഫ്, കെമർ റോച്ച്, ഗുഡകേഷ് മോട്ടി, ജെയ്‌ഡൻ സീൽസ്

Leave a comment