Foot Ball ISL Top News transfer news

ചര്‍ച്ചില്‍ ബ്രദേഴ്‌സ് താരം ബ്രെയ്‌സ് മിറാന്‍ഡയെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്

June 16, 2022

author:

ചര്‍ച്ചില്‍ ബ്രദേഴ്‌സ് താരം ബ്രെയ്‌സ് മിറാന്‍ഡയെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്

പുതിയ സീസണിലേക്ക് ആദ്യ താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ചര്‍ച്ചില്‍ ബ്രദേഴ്‌സ് താരം ബ്രെയ്‌സ് മിറാന്‍ഡയുമായാണ് ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയത്. 2026 വരെയുള്ള കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നു.

ഇന്ത്യയുടെ അണ്ടര്‍ 23 ടീമിലെ അംഗമായിരുന്നു ബ്രെയ്‌സ് മിറാന്‍ഡ. കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും കൊച്ചിയിലെ കാണികള്‍ക്ക് മുന്നില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്നും ബ്രെയ്‌സ് മിറാന്‍ഡ പറഞ്ഞു. ഐഎസ്എല്‍ പുതിയ സീസണിലെ ഉദ്ഘാടന മത്സരം കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിത്തിൽ സ്വന്തം കാണികൾക്ക് മുന്നാലാണ് ഒമ്പതാം സീസണിലെ ആദ്യ മത്സരത്തിന് മഞ്ഞപ്പടയിറങ്ങുന്നത്.

ഒക്ടോബര്‍ ആറിന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ നേരിടും. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിന്റെ 10 ഹോം മത്സരങ്ങള്‍ക്കാണ് കൊച്ചി വേദിയാവുന്നത്. ഈ സീസണിലെ മത്സരങ്ങള്‍ ഒമ്പത് മാസത്തോളം നീണ്ടുനില്‍ക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

Leave a comment