Cricket Cricket-International Top News

ഇന്ത്യന്‍ അമ്പയറായ നിതിന്‍ മേനോന്‍ ഐസിസി എലൈറ്റ് പാനലില്‍ സ്ഥാനം നിലനിര്‍ത്തി

June 16, 2022

author:

ഇന്ത്യന്‍ അമ്പയറായ നിതിന്‍ മേനോന്‍ ഐസിസി എലൈറ്റ് പാനലില്‍ സ്ഥാനം നിലനിര്‍ത്തി

ഇന്ത്യന്‍ അമ്പയറായ നിതിന്‍ മേനോന്‍ ഐസിസി എലൈറ്റ് പാനലില്‍ സ്ഥാനം നിലനിര്‍ത്തി. ഒരു വര്‍ഷത്തേക്ക് കൂടിയാണ് ഐസിസി നിതിന്‍ മേനോനെ എലൈറ്റ് പാനലില്‍ നിലനിര്‍ത്തിയത്. നിതിന്‍ മേനോന് പുറമെ അലീം ദാര്‍(പാക്കിസഥാന്‍), ക്രിസ് ഗാഫ്നി(ന്യൂസിലന്‍ഡ്), കുമാര്‍ ധര്‍മസേന(ശ്രീലങ്ക), മറായിസ് ഇറാസ്മസ്, മൈക്കല്‍ ഗഫ്, റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്ത്, റിച്ചാര്‍ര്‍ഡ് കെറ്റില്‍ബറോ(ഇംഗ്ലണ്ട്), പോള്‍ റീഫല്‍, റോഡ് ടക്കര്‍(ഓസ്ട്രേലിയ),ജോയല്‍ വില്‍സണ്‍(വെസ്റ്റ് ഇന്‍ഡീസ്) എന്നിവരാണ് എലൈറ്റ് പാനലിലുള്ളത്.

എലൈറ്റ് പാനലിലുള്ള 11 അമ്പയര്‍മാരില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരേയൊരു അമ്പയറാണ് നിതിന്‍ മേനോന്‍ എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ മാസം അവസാനം നടക്കുന്ന ശ്രീലങ്ക-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ന്യൂട്രല്‍ അമ്പയറായി അരങ്ങേറാനിരിക്കുകയാണ് നിതിന്‍ മേനോന്‍. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇദ്ദേഹം ശ്രീലങ്കയിലേക്ക് പോകും.

Leave a comment