Cricket Cricket-International Top News

ടോസ് ഭാഗ്യമില്ലാതെ പന്ത്, മൂന്നാം ട്വന്റി 20 മത്സരത്തിലും ഇന്ത്യക്ക് ബാറ്റിംഗ്

June 14, 2022

author:

ടോസ് ഭാഗ്യമില്ലാതെ പന്ത്, മൂന്നാം ട്വന്റി 20 മത്സരത്തിലും ഇന്ത്യക്ക് ബാറ്റിംഗ്

മൂന്നാം ട്വന്റി 20 മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അക്സര്‍ പട്ടേലിന് പകരം രവി ബിഷ്ണോയി ഇന്ത്യന്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ടീമില്‍ മാറ്റങ്ങളൊന്നുമില്ല. പേസര്‍ ഉമ്രാന്‍ മാലിക്ക് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം.

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യന്‍ നായകന്‍ റിഷഭ് പന്തിന് ടോസ് നഷ്ടപ്പെട്ടത് ഏവരെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ശാഖപട്ടണത്തെ പിച്ചിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് 80% മത്സരങ്ങളിലും ജയിച്ചിട്ടുള്ളത് എന്ന കാരണവും ഇന്ത്യൻ ക്യാമ്പിൽ ആശങ്ക വിതച്ചേക്കും.

ടീം ഇന്ത്യ: ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹല്‍ഷല്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍

ടീം ദക്ഷിണാഫ്രിക്ക: തെംബ ബവൂമ, റീസ ഹെന്‍ഡ്രിക്‌സ്, ഡ്വെയിന്‍ പ്രിട്ടോറിയസ്, റാസി വാന്‍ ഡെര്‍ ഡ്യൂസ്സന്‍, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍നെല്‍, കഗിസോ റബാദ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്യേ, തബ്‌റൈസ് ഷംസി

Leave a comment

Your email address will not be published. Required fields are marked *