ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20 ഇന്ന്, പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യ
ദക്ഷിണാഫ്രിക്കയ്ക്ക ഇന്ത്യ മൂന്നാം ടി20 ഇന്ന് വിശാഖപട്ടണത്ത്. ആദ്യ രണ്ട് കളിയിലും തോൽവി വഴങ്ങിയ ഇന്ത്യക്ക് പരമ്പര കൈവിടാതിരിക്കാൻ ഇന്നത്തെ മത്സരം നിർണായകമാണ്. മുന്‍നിര താരങ്ങളില്ലാതെ പരമ്പരക്കിറങ്ങിയ ഇന്ത്യക്ക് പരിക്കായിരുന്നു ആദ്യ തിരിച്ചടി. എന്നാൽ പിന്നീട് റിഷഭ് പന്തിന്റെ നേതൃത്വത്തിലുള്ള ടീമിന് പ്രോട്ടീസിനെതിരെ പിടിച്ചു നിൽക്കാനാവാത്ത കാഴ്ച്ചയ്ക്കാണ് നാം സാക്ഷ്യംവഹിച്ചത്.
ബോളര്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. ഭുവനേശ്വർ കുമാർ മാത്രമാണ് ഭേദപ്പെട്ട നിലയിൽ പന്തെറിയുന്നത്. അതിനാൽ ഇന്നത്തെ മത്സരത്തിൽ ബോളിംഗ് നിരയിൽ കാര്യമായ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാൻ പരിശീലകൻ രാഹുൽ ദ്രാവിഡ് തയാറായേക്കും. അങ്ങനെയെങ്കിൽ രവി ബിഷ്ണോയ്, ഉമ്രാൻ മാലിക് എന്നിവർക്ക് അവസരം ലഭിച്ചേക്കും. വിശാഖപട്ടണത്തെ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് 80 ശതമാനംമത്സരങ്ങളിലും ജയിച്ചത്.
അതിനാല്‍ ഇന്നും ടോസ് നേടുന്ന ടീം ബോളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. റുതുരാജ് ഗെയ്കവാദ്, ഇഷാന് കിഷന്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പണ്ഡ്യ, ദിനേശ് കാര്‍ത്തിക് എന്നിവരെല്ലാം ബാറ്റിംഗിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കും. ആയതിനാൽ ബാറ്റിംഗ് നിരയിൽ ഒരു മാറ്റവും ഉണ്ടായേക്കില്ല.