നോർവേ – സ്വീഡൻ പോരാട്ടം ഇന്ന്
സ്കാൻഡിനേവിയൻ അയൽക്കാരായ നോർവേയും സ്വീഡനും ഞായറാഴ്ച രാത്രി യുവേഫ നേഷൻസ് ലീഗിലെ അവരുടെ നാലാമത്തെ ലീഗ് ബി ഗ്രൂപ്പ് 4 മത്സരത്തിനായി ഓസ്ലോയിലെ ഉള്ളേവൽ സ്റ്റേഡിയത്തിൽ വെച്ച് ഏറ്റുമുട്ടും.കഴിഞ്ഞയാഴ്ച റിവേഴ്സ് ഫിക്ചറിൽ സ്വന്തം മണ്ണിൽ 2-1 ന് തോറ്റതിന് ഉള്ള മറുപടി കൊടുക്കാൻ സ്വീഡന് പറ്റിയ അവസരം ആണിത്.കൂടാതെ രണ്ടു തുടർച്ചയായ തോൽവികൾ മറികടക്കാനുള്ള ഉത്തരവാദിത്വം അവർക്ക് ഉണ്ട്.ഇന്ത്യൻ സമയം രാത്രി ഒൻപതര മണിക്ക് ആണ് മൽസരം നടക്കാൻ പോകുന്നത്.

വ്യാഴാഴ്ച സ്ലോവേനിയക്കെതിരെ സ്വന്തം തട്ടകത്തിൽ ഒരു ഗോൾ രഹിത സമനില വഴങ്ങിയ നോർവെക്ക് ലീഗ് ബി ഗ്രൂപ്പ് 4-ലേക്ക് 100% വിജയം നിലനിറത്താൻ ആയില്ല.എന്നിരുന്നാലും, അവരുടെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റ് നേടി കൊണ്ട് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ ആണ് ഇപ്പോഴും നോർവേ.