European Football Foot Ball Top News

ബെൽജിയത്തിനെ സമനിലയിൽ തളച്ച് വെയ്ൽസ്

June 12, 2022

ബെൽജിയത്തിനെ സമനിലയിൽ തളച്ച് വെയ്ൽസ്

ശനിയാഴ്ച കാർഡിഫിൽ  ബ്രണ്ണൻ ജോൺസൺ വൈകി സമനില ഗോൾ നേടിയതിനെത്തുടർന്ന് വെയിൽസ് ബെൽജിയത്തെ 1-1 സമനിലയിൽ തടഞ്ഞ്  നിർത്തി യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് കാമ്പെയ്‌നിലെ ആദ്യ പോയിന്റ് സ്വന്തമാക്കി.വെയിൽസിനായി ജോൺസന്റെ ആദ്യ സീനിയർ ഗോളായിരുന്നു ഇത്.ആദ്യം ലൈൻസ്മാൻ പതാക ഓഫ്സൈഡിലേക്ക് ഉയർത്തി എങ്കിലും വാർ തീരുമാനം അസാധുവാക്കി.

അഞ്ചാം മിനുട്ടിൽ വെൽഷ് താരം  ഏഥൻ അമ്പാടു ടോപ് കോർണറിലേക്ക് ഒരു ഹാഫ് വോളിയിലൂടെ നേടിയ ഗോളും   റഫറി ഓഫ്സൈഡ് വിളിച്ചിരുന്നു.ആദ്യ പകുതിയിൽ ബെൽജിയം പൊസഷനിൽ ആധിപത്യം പുലർത്തിയെങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിച്ചത് വെയിൽസായിരുന്നു, ഗാരെത് ബെയ്‌ലും കോണർ റോബർട്ട്‌സും ബെൽജിയം പ്രതിരോധ നിരക്ക് പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു.എന്നിരുന്നാലും, രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനുള്ളിൽ മിച്ചി ബാറ്റ്ഷുവായി നല്കിയ ബോൾ വലയിലാക്കി യൂറി ടൈൽമാൻസ് ബെൽജിയത്തിന് ലീഡ് നേടി കൊടുത്തു.ലീഗിൽ ഇതുവരെ  രണ്ടു തോൽവി നേരിട്ട വെയ്ൽസ് അവസാന സ്ഥാനത്താണ്.ഒരു ജയം,തോൽവി,സമനില എന്നിങ്ങനെ നേടിയ ബെൽജിയം നെതർലാണ്ട്സിന് കീഴിൽ രണ്ടാം സ്ഥാനത്തുമാണ്.

 

Leave a comment