European Football Foot Ball Top News

സഹലിന്റെ ഇൻജുറി ടൈം ഗോളിൽ ഇന്ത്യക്ക് രണ്ടാം വിജയം

June 12, 2022

സഹലിന്റെ ഇൻജുറി ടൈം ഗോളിൽ ഇന്ത്യക്ക് രണ്ടാം വിജയം

ശനിയാഴ്ച കൊൽക്കത്തയിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ സുനിൽ ഛേത്രിയുടെ തകർപ്പൻ ഗോളും സഹൽ അബ്ദുൾ സമദിന്റെ ഇഞ്ചുറി ടൈം സ്‌ട്രൈക്കും ഇന്ത്യയെ അഫ്ഗാനിസ്ഥാനെതിരെ 2-1ന് വിജയിപ്പിച്ചു.ആദ്യ മൽസരത്തിൽ കംബോഡിയയെ 2-0ന് തോൽപ്പിച്ചിരുന്നു ഇന്ത്യ.രണ്ടു വീതം വിജയം നേടിയ ഹോങ് കോങ്ങും ഇന്ത്യയുമാണ് ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നത്.

AFC Asian Cup qualifiers LIVE: India beat Afghanistan by 2-1 — HIGHLIGHTS

മത്സരത്തിലുടനീളം അഫ്ഗാനിസ്ഥാൻ ഡിഫൻഡർമാരെ അവരുടെ വിരൽത്തുമ്പിൽ നിർത്താൻ നിരവധി അവസരങ്ങൾ സൃഷ്ടിച്ച ആഷിഖ് ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തു.86 ആം മിനുട്ടിൽ മൽസരത്തിലെ ആദ്യ ഗോൾ ഛേത്രി ഫ്രീകിക്കിലൂടെ നേടി എങ്കിലും രണ്ടു മിനുട്ടിനുളിൽ അഫ്ഗാന് വേണ്ടി സുബൈർ അമീരി സമനില ഗോൾ നേടിയിരുന്നു.ജൂൺ 14ന് ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യയുടെ യോഗ്യതാ റൗണ്ടിലെ അവസാന മത്സരം.

 

 

Leave a comment