ബ്രസീലിയൻ വിങ്ങറായ ആന്റണിയെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
അയാക്സിന്റെ ബ്രസീലിയൻ വിങ്ങറായ ആന്റണിയെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. താരത്തിനായി അറുപതു മില്യൺ മുടക്കാനാണ് യുണൈറ്റഡ് തയാറാണെന്നാണ് റിപ്പോർട്ടുകൾ. ഏതാനും ദിവസങ്ങൾക്കുള്ളിൽ താരം ട്രാൻസ്ഫർ സംബന്ധിച്ച് തീരുമാനമെടുക്കും. ആന്റണി മാർഷ്യാലിന് പകരക്കാരനായാണ് അയാക്സ് താരത്തെ എറിക് ടെൻ ഹാഗ് നോട്ടമിടുന്നത്.
ബെൻഫിക്ക സ്ട്രൈക്കർ ഡാർവിൻ ന്യൂനെസിനെ ടീമിലെത്തിക്കാനാവാത്തതിന്റെ നിരാശ മറികടക്കാൻ ആന്റണിയുടെ സൈനിംഗിലൂടെ ടീമിന് സാധിച്ചേക്കും. ഈ വേനൽക്കാലത്ത് തങ്ങളുടെ ആക്രമണം ശക്തമാക്കാനാണ് യുണൈറ്റഡിന്റെ ശ്രമം. അയാക്സും യുണൈറ്റഡും താരത്തിന്റെ കൈമാറ്റം സംബന്ധിച്ച് ഉടൻ ധാരണയിലെത്തുമെന്ന് പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഡച്ച് ടീമിലെ സ്ഥിര സാന്നിധ്യമായ ആന്റണി അയാക്സിനായി ഇതുവരെ 55 മത്സരങ്ങളിൽ നിന്നും 19 ഗോളുകളാണ് നേടിയിരിക്കുന്നത്.