ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള 21 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക
ഓസ്‌ട്രേലിയയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള 21 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ജനുവരിയിൽ സിംബാബ്‌വെയ്‌ക്കെതിരായ അവസാന ഏകദിന പരമ്പര നഷ്ടമായ വനിന്ദു ഹസരംഗ, ഭാനുക രാജപക്‌സെ, ധനഞ്ജയ ഡി സിൽവ എന്നിവർ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ഈ മൂന്ന് അന്താരാഷ്‌ട്ര താരങ്ങളുടെ തിരിച്ചുവരവ് തീർച്ചയായും ഓസ്‌ട്രേലിയയെ നേരിടുന്ന ലങ്കൻ ടീമിന് കരുത്താവും. 19 കാരനായ ഓൾറൗണ്ടർ ദുനിത് വെല്ലലഗെയ്ക്കും ദേശീയ ടീമിലേക്കുള്ള ആദ്യ വിളിയെത്തി. ഈ വർഷം ആദ്യം നടന്ന ഐസിസി അണ്ടർ 19 ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന് വെല്ലലഗെ ശ്രദ്ധനേടിയിരുന്നു. വെറും ആറ് മത്സരങ്ങളിൽ നിന്ന് 44.00 ശരാശരിയിൽ 70.40 സ്‌ട്രൈക്ക് റേറ്റിൽ ഒരു സെഞ്ചുറിയുടെയും ഒരു അർധസെഞ്ചുറിയുടെയും സഹായത്തോടെ 264 റൺസാണ് താരം ടൂർണമെന്റിൽ അടിച്ചുകൂട്ടിയത്.
ഓസ്‌ട്രേലിയൻ പരമ്പരയ്ക്കുള്ള ശ്രീലങ്കൻ 21 അംഗ ഏകദിന ടീം:
ദസുൻ ഷനക, പാതും നിസങ്ക, ധനുഷ്‌ക ഗുണതിലക, കുസൽ മെൻഡിസ്, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദിനേശ് ചണ്ഡിമൽ, ഭാനുക രാജപക്‌സെ, നിരോഷൻ ഡിക്ക്‌വെല്ല, വനിന്ദു ഹസരംഗ, ചമീക ഹസരംഗ, ചാമിക കരുനാന്തനേര. , അസിത ഫെർണാണ്ടോ, നുവാൻ തുഷാര, രമേഷ് മെൻഡിസ്, മഹീഷ് തീക്ഷണ, പ്രവീൺ ജയവിക്രമ, ജെഫ്രി വാൻഡർസെ, ലഹിരു മധുശങ്ക, ദുനിത് വെല്ലലഗെ, പ്രമോദ് മധുഷൻ.