European Football Foot Ball Top News

സിൽവയുടെ കാര്യത്തിൽ എവിടെയും എത്താതെ ബാഴ്സലോണ

June 10, 2022

സിൽവയുടെ കാര്യത്തിൽ എവിടെയും എത്താതെ ബാഴ്സലോണ

മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മൌനം വെടിഞ്ഞു 26 കാരനായ സിൽവ.എന്നാൽ തനിക്ക് ഇപ്പോൾ ഒന്നും പറയാൻ ഒന്നും കഴിയില്ല എന്ന് മാത്രമേ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞുള്ളൂ.പെപ് ഗാർഡിയോളയുടെ ടീമിനായി ഒരു സെൻസേഷണൽ സീസൺ ആണ് കാഴ്ചവച്ചത്.

 

സിറ്റിയുടെ പ്രീമിയർ ലീഗ് വിജയത്തിൽ നിർണായക പങ്കുവഹിച്ചു.കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സിറ്റി ചെൽസിക്ക് നേരെ   തോൽവി നേരിട്ടപ്പോൾ സിൽവയെ സിറ്റി വിറ്റു കാശാക്കും എന്ന് ഊഹോപോഹങ്ങൾ ഉണ്ടായിരുന്നു.താരത്തിന്റെ സിറ്റിയിലെ സ്ഥിതി അറിയാൻ  പെപ്പിന്റെ അടുത്തേക്ക് ലപ്പോർട്ട പോയി എന്ന് പറയുന്നുണ്ടെങ്കിലും സിറ്റി താരത്തിനെ സൈൻ  ചെയ്യാൻ ബാഴ്സക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയുമോ എന്നതിന് ഉറപ്പില്ല എന്നായിരുന്നുവത്രെ  പെപ്പ് ഗാർഡിയോളയുടെ മറുപടി.ഡച്ച് താരമായ ഫ്രെങ്കി ഡി യോങ്ങിനെ വിറ്റാൽ ലഭിക്കുന്ന 80 മില്യൺ വെച്ച് പോർച്ചുഗീസ് താരത്തിനു ഓഫർ നൽകാൻ ആകും എന്നായിരിക്കും ലപ്പോർട്ടയുടെ ഇപ്പോഴത്തെ പദ്ധതി.

 

 

Leave a comment