European Football Foot Ball Top News transfer news

നെമാൻജ മാറ്റിച്ച് എഎസ് റോമയിലേക്ക്, കരാർ ഉടൻ ഒപ്പുവെക്കും

June 6, 2022

author:

നെമാൻജ മാറ്റിച്ച് എഎസ് റോമയിലേക്ക്, കരാർ ഉടൻ ഒപ്പുവെക്കും

സെർബിയൻ മിഡ്ഫീൽഡർ നെമാൻജ മാറ്റിച്ച് എഎസ് റോമയിലേക്ക്. പരിശീലകൻ ജോസെ മൊറീഞ്ഞോയുടെ നിർദേശ പ്രകാരമാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരത്തെ ഇറ്റാലിയൻ ടീമിലേക്ക് എത്തിക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡറായ മാറ്റിച്ച് ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്ന് ഫ്രീ ഏജന്റായി മാറിയിരുന്നു.

പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയ റൊമാനോയുടെ ട്വീറ്റ് പ്രകാരം ഒരു വർഷത്തെ കരാറിൽ മാറ്റിച്ച് റോമയിലെത്തും. ഈ കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കാനും അവസരമുണ്ട്. മൊറീഞ്ഞോയ്ക്കൊപ്പം മാറ്റിച്ച് ഇത് മൂന്നാം തവണയാണ് ഒന്നിക്കുന്നത്. 2014-ൽ ചെൽസിയിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് താരത്തിനെ മൊറീഞ്ഞോ മാഞ്ചസ്റ്ററിലേക്കും കൂടെകൂട്ടിയിരുന്നു.

33 കാരനായ മാറ്റിച്ച് ഈ സീസണിൽ 23 പ്രീമിയർ ലീഗ് മത്സരങ്ങളാണ് കളിച്ചത്. 2014-ൽ ബെൻഫിക്കയിൽ നിന്ന് 25 25 മില്യൺ യൂറോയിൽ ചെൽസിയിലെത്തിയ താരം ഗംഭീര പ്രകടനങ്ങളാണ് കാഴ്ച്ചവെച്ചത്. എന്നാൽ യുണൈറ്റഡ് കുപ്പായത്തിൽ അത്ര ശ്രദ്ധനേടുംവിധം പ്രകടനങ്ങളൊന്നും തന്നെ കാഴ്ച്ചവെക്കാൻ മാറ്റിച്ചിനായിരുന്നില്ല.

Leave a comment