ന്യൂസിലൻഡ് വനിതാ മുഖ്യ പരിശീലകനായി ബെൻ സോയറിനെ നിയമിച്ചു
ബെൻ സോയറിനെ ന്യൂസിലൻഡ് വനിതാ മുഖ്യ പരിശീലകനായി നിയമിച്ചതായി പ്രഖ്യാപിച്ച് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. രണ്ട് വർഷത്തെ കരാറിലാണ് സോയറിന്റെ നിയമനം. മുമ്പ് ടീമിന്റെ സഹപരിശീലകനായി സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹത്തിന് മുമ്പ് 2018 മുതൽ അദ്ദേഹം ഓസ്ട്രേലിയൻ വനിതാ ഫാസ്റ്റ് ബോളിംഗ് കോച്ചായും അനുഭവ സമ്പത്തുണ്ട്.
നൂറിൽ ബർമിംഗ്ഹാം ഫീനിക്സിന്റെ മുഖ്യ പരിശീലകൻ കൂടിയാണ് ബെൻ സോയർ. മുമ്പ് വനിതാ ബിഗ് ബാഷ് ലീഗിൽ സിഡ്നി സിക്സേഴ്സിന്റെ മുഖ്യ പരിശീലകനായും ബെന്നിന് പരിചയ സമ്പത്തുണ്ട്. ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസായിരിക്കും ന്യൂസിലൻഡ് വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ എന്ന നിലയിൽ ബെൻ സോയറിന്റെ ആദ്യത്തെ ദൗത്യം.
ജൂലൈ അവസാനം കോമൺവെൽത്ത് ഗെയിംസും തുടർന്ന് വെസ്റ്റ് ഇൻഡീസ് പര്യടനവും സ്വന്തമാക്കുക എന്നതായിരിക്കും പുതിയ പരിശീലകന് കീഴിൽ കിവീസ് ലക്ഷ്യമിടുക. ഇംഗ്ലണ്ട് പുരുഷ ക്രിക്ക്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മാത്യു മോട്ട് പോയതിന് ശേഷം ഓസ്ട്രേലിയൻ ടീമിൽ നിന്നും കൊഴിഞ്ഞു പോവുന്ന രണ്ടാമത്തെ വ്യക്തിയാണ് ബെൻ സോയർ.