European Football Foot Ball Top News

നെയ്മറിന്റെ പെനാൽട്ടി ഗോൾ ജപ്പാനെതിരെ ബ്രസീലിന്റെ മുഖം രക്ഷിച്ചു

June 6, 2022

നെയ്മറിന്റെ പെനാൽട്ടി ഗോൾ ജപ്പാനെതിരെ ബ്രസീലിന്റെ മുഖം രക്ഷിച്ചു

തിങ്കളാഴ്‌ച ടോക്കിയോയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന സൌഹൃദ മൽസരത്തിൽ ജപ്പാനെതിരെ  എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനു വിജയം.മൽസരം തീരാൻ 13 മിനിറ്റു ശേഷിക്കെ ലഭിച്ച പെനാൽട്ടി ഗോളാക്കി മാറ്റി നെയ്മർ ആണ് മൽസരത്തിലെ താരം.സാമ്പ ടീമിന്റെ കളി കാണാൻ 63,638 ആരാധകർ വന്നു എന്നാണ് കണക്ക്.

വ്യാഴാഴ്ച ദക്ഷിണ കൊറിയയെ 5-1 ന് തകർത്തിട്ടുള്ള വരവ് ആയിരുന്നു ബ്രസീലിന്റേത്.തുടക്കം മുതലേ മികച്ച ആക്രമണം ബ്രസീൽ നടത്തി എങ്കിലും ഗോൾ മാത്രം മൽസരത്തിൽ നിന്നും വിട്ടു നിന്നു.77 ആം മിനുട്ടിൽ ജപ്പാൻ താരം എൻഡോ  റിച്ചാർഡ്ലിസനെതിരെ നടത്തിയ ഫൌൾ റഫറി പെനാൽട്ടി വിളിച്ചതോടെ പന്ത് ബ്രസീലിന്റെ കോർട്ടിൽ എത്തി.ഈ ഗോളോടെ  യുവ ബ്രസീലിയൻ താരം നെയ്മർക്ക് ബ്രസീലിയൻ ഇതിഹാസം  പേലെയെ അന്താരാഷ്ട്ര ഗോൾ കണക്കിൽ മറികടക്കാൻ ഇനി മൂന്നു ഗോൾ കൂടിയേ ബാക്കിയുള്ളൂ.

Leave a comment