ചെഞ്ചോ ഗ്യൽഷനും ക്ലബുവിട്ടതായി സ്ഥിരീകരിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്
ആല്‍വാരോ വാസ്ക്വസും യുവതാരം വിന്‍സി ബാരെറ്റോയും കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടതിന് പിന്നാലെ ചെഞ്ചോ ഗ്യൽഷനും ക്ലബുവിട്ടതായി സ്ഥിരീകരണം. ഒമ്പതാം സീസണിന് മുമ്പായി താരങ്ങളുടെ കൊഴിഞ്ഞുപോക്ക് മഞ്ഞപ്പടയെ കാര്യമായി ബാധിക്കുമോ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.
ഭൂട്ടാനീസ് റൊണാൾഡോ എന്ന പേരിൽ അറിയപ്പെടുന്ന ഇരുപത്തിയഞ്ചുകാരനായ ചെഞ്ചോ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് കുപ്പായത്തില്‍ 18 മത്സരങ്ങളില്‍ കളിച്ചെങ്കിലും ഗോളൊന്നും നേടാനായിരുന്നില്ല. ബ്ലാസ്റ്റേഴ്സിൽ നിന്നും പടിയിറങ്ങിയ താരം ഏത് ക്ലബിലേക്കാണ് പോവുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ചെഞ്ചോയുമായി ഒരു വര്‍ഷ കരാറായിരുന്നു ബ്ലാസ്റ്റേഴ്സ് ഒപ്പുവെച്ചിരുന്നത്. കഴിഞ്ഞ സീസണില്‍ ഏഷ്യൻ വിദേശ താരത്തിന്‍റെ ക്വാട്ടയിലാണ് ചെഞ്ചോയെ ക്ലബ് താരത്തെ സ്വന്തമാക്കിയത്. ഭൂരിഭാഗം മത്സരങ്ങളിലും പകരക്കാരനായാണ് കോച്ച് ഇവാന്‍ വുകമനോവിച്ച് ചെഞ്ചോയെ കളത്തിലിറക്കിയിരുന്നത് എന്നതിനാൽ ഒരു അസിസ്റ്റ് മാത്രമാണ് കഴിഞ്ഞ സീസണിൽ ചെഞ്ചോ ഗ്യൽഷന്റെ സമ്പാദിക്കാനായത്. മുമ്പ് ബെംഗളൂരു എഫ്‌സിയപുടെ താരമായിരുന്നു ഈ ഭൂട്ടാൻ മുന്നേറ്റ താരം.