മുസാറബാനി തിരിച്ചെത്തി, അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് സിംബാബ്വെ
അഫ്ഗാനിസ്ഥാനെതിരെ സ്വന്തം നാട്ടിൽ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് ബ്ലെസിംഗ് മുസാറബാനി തിരിച്ചെത്തിയതായി അറിയിച്ച് സിംബാബ്വെ ക്രിക്കറ്റ്. ഐപിഎല്ലിനെ തുടർന്ന് നമീബിയയ്ക്കെതിരായ ടി20 പരമ്പരയിൽ നിന്നും മുസാറബാനി വിട്ടുനിന്നിരുന്നു.
ഐപിഎല്ലിൽ നെറ്റ് ബോളറായി താരം ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ഭാഗമായതിനാലാണ് പരമ്പരയിൽ നിന്നും വിട്ടുനിന്നത്. എന്നാൽ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ പങ്കെടുക്കാൻ ക്യാപ്റ്റൻ ക്രെയ്ഗ് എർവിൻ ഫിറ്റ്നെസ് വീണ്ടെടുത്തെന്നും സിംബാബ്വെ ക്രിക്കറ്റ് അറിയിച്ചിട്ടുണ്ട്.
കൊവിഡ്-19 പോസിറ്റീവായതിനെ തുടർന്ന് നമീബിയയ്ക്കെതിരായ അവസാന ടി20 മത്സരത്തിൽ നിന്നും എർവിന് വിട്ടുനിന്നിരുന്നു. അതേസമയം വ്യക്തപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്ന സീൻ വില്യംസ്, പരിക്കിൽ നിന്ന് മോചിതരാകാത്ത റിച്ചാർഡ് നഗാരവയും വെല്ലിംഗ്ടൺ മസകാഡ്സയും ഇല്ലാതെയാണ് സിംബാബ്വെ അഫ്ഗാനിസ്ഥാനെതിരായ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ടീം
ക്രെയ്ഗ് എർവിൻ (ക്യാപ്റ്റൻ), റയാൻ ബർൾ, റെജിസ് ചകബ്വ, ടെൻഡായി ചതാര, തനക ചിവാംഗ, ലൂക്ക് ജോങ്വെ, തകുദ്സ്വനാഷെ കൈതാനോ, ക്ലൈവ് മദാൻഡെ, വെസ്ലി മധേവെരെ, ബ്ലെസിംഗ് മുസറബാനി, ഡിയോൺ മിയേഴ്സ്, ഐൻസ്ലി എൻഡ്ലോവു, സിക്കന്ദർ റാസ, മിൽട്ടൺ ഷുംബ, ഡൊണാൾഡ് ടിരിപാനോ