European Football Foot Ball Top News transfer news

കാൽവിൻ ഫിലിപ്‌സിനെ ടീമിലെത്തിക്കാൻ നീക്കങ്ങൾ ആരംഭിച്ച് മാഞ്ചസ്റ്റർ സിറ്റി

May 25, 2022

author:

കാൽവിൻ ഫിലിപ്‌സിനെ ടീമിലെത്തിക്കാൻ നീക്കങ്ങൾ ആരംഭിച്ച് മാഞ്ചസ്റ്റർ സിറ്റി

ലീഡ്‌സ് യുണൈറ്റഡ് മിഡ്ഫീൽഡർ കാൽവിൻ ഫിലിപ്‌സിനെ ടീമിലെത്തിക്കാൻ നീക്കവുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി. ഫെർണാണ്ടീഞ്ഞോയ്ക്ക് പകരക്കാരനായാണ് സിറ്റി ഡിഫൻസീഫ് മിഡ്ഫീൽഡറെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡും ആസ്റ്റൺ വില്ലയും ഫിലിപ്‌സിനായി രംഗത്തുണ്ടെങ്കിലും യുണൈറ്റഡിലേക്ക് പോവാൻ ഇംഗ്ലീഷ് താരത്തിന് താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ലീഡ്സ് യുണൈറ്റഡുമായുള്ള താരത്തിൻ്റെ നിലവിലെ കരാർ 2024-ൽ അവസാനിക്കും.

സിറ്റിയുടെ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള ഹ്രസ്വ പര്യടനത്തിന് മുന്നോടിയായി ലീഡ്‌സ് താരത്തെ ടീമിലെത്തിക്കാനാണ് പെപ് ഗ്വാർഡിയോളയുടെ നീക്കം. റെലഗേഷനിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട ലീഡ്സ് വരും സീസണിലും പ്രീമിയർ ലീഗിൽ കളിക്കുമെന്നതിനാൽ കാൽവിൻ ഫിലിപ്‌സിനെ അത്ര വേഗത്തിൽ സ്വന്തമാക്കാനും സിറ്റിക്ക് സാധിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള കാൽവിൻ ഫിലിപ്‌സിന്റെ താത്പര്യം കണക്കിലെടുത്ത് ലീ‌ഡ്‌സ് താരത്തെ സിറ്റിക്ക് ഉയർന്ന തുകയ്ക്ക് കൈമാറാൻ തയാറായേക്കും.

Leave a comment