European Football Foot Ball Top News

പോളിഷ് സ്ട്രൈക്കര്‍ ബാഴ്സയിലേക്ക് അടുക്കുന്നു

May 24, 2022

പോളിഷ് സ്ട്രൈക്കര്‍ ബാഴ്സയിലേക്ക് അടുക്കുന്നു

ബാഴ്‌സലോണയ്‌ക്കായി സൈൻ ചെയ്യുന്നതിലൂടെ  ഒരു ആജീവനാന്ത “സ്വപ്നം” നിറവേറ്റാൻ ആഗ്രഹിക്കുന്നുവെന്ന് ബയേൺ മ്യൂണിക്കിന്റെ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഏജന്റ്  വെളിപ്പെടുത്തി.2023-ൽ കാലഹരണപ്പെടാനിരിക്കുന്ന അലയൻസ് അരീനയിലെ നിലവിലെ കരാർ കാരണം  കഴിഞ്ഞ ഏതാനും മാസങ്ങളായി 33-കാരന്റെ ഭാവി ഏറെ ചർച്ചകൾക്ക് വിഷയമായിരുന്നു.താരത്തിന് ബാഴ്സയില്‍ ഒരു പുതിയ വെല്ലുവിളി ഏറ്റെടുക്കണം എന്ന ലക്ഷ്യത്തില്‍ ആണ്.

Bayern Munich preparing for Robert Lewandowski's departure- The New Indian  Express

താരത്തിന് ഒരു പുതിയ കരാര്‍ നല്‍കാന്‍ മ്യൂണിക്ക് തയ്യാറായി എങ്കിലും അത് ലെവന്‍ഡോസ്ക്കി നിരസിച്ചു.നിലവിലെ ലോകത്തിലെ തന്നെ മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളെ വെറുതെ വിടാന്‍ മ്യൂണിക്ക് തയ്യാറാവാന്‍ വഴിയില്ല.അതിനാല്‍ അദ്ദേഹത്തിനെ വിറ്റ് കാശാക്കാന്‍ ആയിരിക്കും അവരുടെ തീരുമാനം.ബാഴ്സ പോളിഷ്  താരത്തിന് വേണ്ടി നല്‍കിയ ആദ്യ ബിഡ് 27 മില്യണ്‍ യൂറോ ആയിരുന്നു എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത്.

Leave a comment