European Football Foot Ball Top News

ട്രവോറേക്ക് കരാര്‍ നല്‍കാന്‍ ബാഴ്സക്ക് താല്‍പര്യം ഇല്ല

May 24, 2022

ട്രവോറേക്ക് കരാര്‍ നല്‍കാന്‍ ബാഴ്സക്ക് താല്‍പര്യം ഇല്ല

വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് ലോണീ അദാമ ട്രവോറയേ നിലനിര്‍ത്താന്‍ ബാഴ്സക്ക് താല്‍പര്യം ഇല്ല.താരത്തിന്‍റെ ലോണില്‍ എടുത്തപ്പോള്‍ സീസണിന്റെ അവസാനം 30 മില്യണ്‍ യൂറോ റിലീസ്  ക്ലോസ് നല്‍കി താരത്തിനെ സ്വന്തമാക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നു.

പ്രമുഘ ഫുട്ബോള്‍ മാധ്യമ പ്രവര്‍ത്തകന്‍ ആയ ഫബ്രീസിയോ റോമാനോ പറയുന്നത് അനുസരിച്ച് താരത്തിന്റെ ഭാവി ഇനി വൂള്‍വ്സില്‍ ആവാന്‍ ആണ് സാധ്യത.അവിടെയുള്ള താരത്തിന്‍റെ കരാര്‍ ഒരു വര്‍ഷം കൂടിയുണ്ട്.തുടക്കത്തില്‍ മികച്ച രീതിയില്‍ ബാഴ്സയില്‍ കളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെങ്കിലും ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബെലെ ഫോമിലേക്ക് ഉയര്‍ന്നത് ട്രവോറേക്ക് പാരയായി.വിയാറയലിനെതിരെ ആയിരുന്നു സ്പാനിഷ് താരത്തിന്‍റെ ബാഴ്സ ജേഴ്സിയില്‍  അവസാന മത്സരം.ബാഴ്സയില്‍ നിന്ന് വൂവ്സിലേക്ക് ലോണില്‍ ചേക്കേറിയ ഫ്രാന്‍സിസ്ക്കോ ട്രിങ്കാവോയും സീസണിനു ശേഷം സ്പെയിനിലേക്ക് തിരിച്ചു വരും.

Leave a comment