Cricket Cricket-International Top News

ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിന്റെ താത്ക്കാലിക പരിശീലക സ്ഥാനം ഏറ്റെടുത്ത് ഷെല്ലി നിറ്റ്‌ഷ്‌കെ

May 18, 2022

author:

ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിന്റെ താത്ക്കാലിക പരിശീലക സ്ഥാനം ഏറ്റെടുത്ത് ഷെല്ലി നിറ്റ്‌ഷ്‌കെ

മാത്യു മോട്ടിനെ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി പ്രഖ്യാപിച്ചതിനു പിന്നാലെ പകരക്കാരനെയും പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം.

ടീമിന്റെ താൽക്കാലിക പരിശീലകനായി ക്രിക്കറ്റ് ഓസ്‌ട്രേലിയ ഷെല്ലി നിറ്റ്‌ഷ്‌കെയെയാണ് നിയമിച്ചിരിക്കുന്നത്. ജൂണിൽ അയർലണ്ടിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്‌ക്കുള്ള ടീമിനെ നിഷ്‌കെയായിരിക്കും നയിക്കുക. തുടർന്ന് കോമൺ‌വെൽത്ത് ഗെയിംസിലും ടീം പങ്കെടുക്കുന്നുണ്ട്. ഇതിലെല്ലാം താത്ക്കാലിക പരിശീലകയ്ക്കായിരിക്കും ചുമതലയെന്നാണ് അറിയാൻ കഴിയുന്നത്.

ഹോം സീസൺ ആരംഭിക്കുന്നതിന് മുമ്പ് മുഴുവൻ സമയ പരിശീലകന് അനുയോജ്യമായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയ ഈ കാലയളവ് ഉപയോഗിക്കും. 2018-ൽ ഓസ്‌ട്രേലിയൻ വനിതാ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി തzരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് നിറ്റ്ഷ്‌കെ സൗത്ത് ഓസ്‌ട്രേലിയൻ സ്‌കോർപിയൻസ്, അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് എന്നീ ടുമുകളോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

2019-ൽ വനിതാ ബിഗ് ബാഷ് ലീഗിലെ പെർത്ത് സ്‌കോർച്ചേഴ്‌സിന്റെ മുഖ്യ പരിശീലകയായും ഷെല്ലി നിറ്റ്‌ഷ്‌കെ പ്രവർത്തിക്കുകയും കിരീടം നേടുകയും ചെയ്തിട്ടുണ്ട്.

Leave a comment