വനിതാ ടി20 ചലഞ്ചിനുള്ള ക്യാപ്റ്റന്മാരെ പ്രഖ്യാഖിച്ചു, ഒരു ടീമിലും ഇടംനേടാനാവാതെ മിതാലിയും ജുലനും
മെയ് 23 മുതല്‍ 28 വരെ നടക്കുന്ന വനിതാ ടി20 ചലഞ്ച് ടൂർണമെന്റിനുള്ള ക്യാപ്റ്റന്മാരെ പ്രഖ്യാഖിച്ച് ബിസിസിഐ. മൃതി മന്ഥാന, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ എന്നിവരെ വനിതാ ടി20 ചലഞ്ചിനുള്ള മൂന്ന് ടീമുകളുടെ നായകരായി എത്തും. ട്രെയ്ൽബ്ലാസേഴ്സിനെ നയിക്കുന്നത് മന്ഥാനയാണ്.
അതേസമയം ഹര്‍മന്‍പ്രീത് സൂപ്പര്‍നോവാസിന്റെ ക്യാപ്റ്റനാവും. വെലോസിറ്റിയെ നയിക്കുന്നത് ദീപ്തി ശര്‍മ എത്തുമ്പോൾ വെറ്ററന്‍ താരങ്ങളായ മിതാലി രാജ്, ജുലന് ഗോസ്വാമി എന്നിവര്‍ക്ക് ഒരു ടീമിലും ഇടം നേടാനായില്ലെന്നത് കൗതുകകരമായി.
ഉദ്ഘാടന മത്സരത്തില്‍ ട്രെയ്ല്‍ബ്ലേസേഴ്സ്, സൂപ്പര്‍ നോവാസിനെ നേരിടും. പൂനെ, എംസിഎ സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുക. 12 അന്താരാഷ്ട്ര താരങ്ങള്‍ മൂന്ന് ടീമുകളിലുമായി ഇടം പിടിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമാവും. മൂന്ന് ടീമുകളുടെയും 16 അംഗ ടീമിനെ ബിസിസിഐ പുറത്തുവിട്ടു.
ടീം
ട്രെയ്ൽബ്ലാസേഴ്സ്: സ്മൃതി മന്ഥാന, പൂനം യാദവ് , അരുന്ധതി റെഡി, ഹെയ്ലി മാത്യൂസ്, ജമീമ റോഡ്രിഗസ്, പ്രിയങ്ക പ്രിയദര്‍ശിനി, രാജേസ്വരി ഗെയ്കവാദ്, രേണുക സിംഗ്, റിച്ചാ ഘോഷ്, എസ് മേഘ്ന, സെയ്ക ഇഷാഖ്, സല്‍മ ഖതുന്‍, ഷര്‍മിന്‍ അക്തര്‍, സോഫിയ ബ്രൗണ്‍, സുജാത മല്ലിക്, എസ്ബി പൊഖര്കര്.
സൂപ്പര്‍നോവാസ് : ഹര്‍മന്‍പ്രീത് കൗര്‍, താനിയ ഭാട്ടിയ , അലാന കിംഗ്, ആയുഷ് സോണി, വി ചന്ദു, ദിയാഡ്ര ഡോട്ടിന്, ഹര്‍ലീന്‍ ഡിയോള്‍, മേഘ്ന സിംഗ്, മോണിക പട്ടേല്‍, മുസ്കാന് മാലിക്, പൂജ വസ്ട്രകര്‍, പ്രിയ പൂനിയ, റാഷി കനോജിയ, സോഫിയ എക്ലെസ്റ്റോണ്‍, സുനെ ലുസ്, മാന്‍സി ജോഷി.
വെലോസിറ്റി: ദീപ്തി ശര്‍മ, സ്നേഹ് റാണ, ഷെഫാലി വര്‍മ, അയബോംഗ ഖകാഖ്, പി നാവ്ഗൈര്, കാതറിന് ക്രോസ്, കീര്‍ത്തി ജയിംസ്, ലൗറ വോള്വാള്ട്ട്, മാന സോനവനെ, നതാകന്‍ ചന്തം, രാധ യാവദ്, ആരതി കേദാര്‍, ഷിവാലി ഷിന്‍ഡെ, സിമ്രാന് ബഹാദൂര്‍, യഷ്ടിക ഭാട്ടിയ, പ്രണവി ചന്ദ്ര.