Cricket Cricket-International Top News

ഏകദിന ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മാത്യു മോട്ടിനെ ഇംഗ്ലണ്ട് പരിഗണിക്കുന്നു

May 16, 2022

author:

ഏകദിന ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മാത്യു മോട്ടിനെ ഇംഗ്ലണ്ട് പരിഗണിക്കുന്നു

ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മാത്യു മോട്ടിനെ നിയമിച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ഓസ്‌ട്രേലിയൻ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി പ്രവർത്തിക്കുന്ന മോട്ട് ഇംഗ്ലണ്ടിന്റെ താൽക്കാലിക പരിശീലകനായി സേവനമനുഷ്ഠിച്ച മുൻ ഓൾറൗണ്ടർ പോൾ കോളിംഗ്‌വുഡിനെ മറികടന്നാണ് പരിശീലക വേഷത്തിലേക്ക് എത്തുന്നത്.

കരീബിയൻ പര്യടനങ്ങളിൽ പ്രധാന പരിശീലകനായി പ്രവർത്തിച്ച മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ പോൾ കോളിംഗ്‌വുഡിനെക്കാൾ മികവ് മോട്ടിനുണ്ടാകുമെന്നാണ് ഇംഗ്ലണ്ട് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ കണ്ടുപിടുത്തം.

ന്യൂ സൗത്ത് വെയിൽസ്, ഗ്ലാമോർഗൻ, ഓസ്‌ട്രേലിയ എ എന്നീ ടീമുകളെ പരിശീലിപ്പിച്ച മാത്യു മോട്ടിന് മികച്ച പരിശീലന പരിചയമുണ്ട്. കൂടാതെ 2009 ഐപിഎൽ എഡിഷനിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ചായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 മുതൽ ഓസ്‌ട്രേലിയൻ വനിതാ ടീമിന്റെ മുഖ്യ പരിശീലകനാണ് മാത്യു മോട്ട്.

ഈ വർഷാവസാനം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളിലും പരമ്പരകളിലും പങ്കെടുക്കാൻ സജ്ജരാവുകയാണ് ഇംഗ്ലണ്ട്. കളിക്കാർക്കും ടീമിന്റെ മൊത്തത്തിലുള്ള മാനേജ്‌മെന്റിനും ജോലി ഭാരം കുറയ്ക്കുന്നതിനായി മൂന്നു ഫോർമാറ്റുകൾക്കും വ്യത്യസ്‌ത പരിശീലകരെ നിയമിക്കാനാണ് ടീം താത്പര്യപ്പെടുന്നത്. അതിന്റെ ഭാഗമായി അടുത്തിടെ ടെസ്റ്റ് ടീം പരിശീലകനായി മുൻ ന്യൂസിലൻഡ് താരം ബ്രെണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് നിയമിച്ചിരുന്നു.

Leave a comment