ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ രോഹിതതിനും കോലിക്കും വിശ്രമം നൽകും, ഇന്ത്യയ്ക്ക് പുതിയ നായകനും
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ നായകൻ രോഹിത് ശർമയ്ക്കും മുൻ നായകൻ വിരാട് കോലിക്കും വിശ്രമം നൽകാൻ ഒരുങ്ങി ബിസിസിഐ. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ പരമ്പരയിൽ ഇന്ത്യക്ക് പുതിയ നായകന് എത്തിയേക്കും. രോഹിത്തിനും രാഹുലിനും പുറമെ ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത് എന്നിവര്‍ക്കും വിശ്രമം അനുവദിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
അടുത്തമാസം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ആര് നായകനായി എത്തുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഐപിഎല്ലിൽ രാജസ്ഥാനെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോവുന്ന സഞ്ജു സാംസൺ, ഗുജറാത്തിന്റെ ഹാർദിക് പാണ്ഡ്യ അല്ലെങ്കിൽ ലഖ്നൌവിന്റെ കെഎൽ രാഹുൽ എന്നിവരെ ബിസിസിഐ നായകനായി പരിഗണിച്ചേക്കുമെന്നാണ് വിവരം.
ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് മുമ്പ് സീനിയര്‍ കളിക്കാര്‍ക്ക് മൂന്നാഴ്ച്ചത്തെയെങ്കിലും പൂര്‍ണ വിശ്രമം നൽകാനാണ് ബിസിസിഐയും സെലക്ടര്‍മാരും ശ്രമിക്കുന്നത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ മികച്ച രീതിയില്‍ നയിക്കുകയും മികച്ച ബാറ്റിംഗ് പുറത്തെടുക്കുകയും ചെയ്ത മലയാളി താരം സഞ്ജു സാംസണ് ടീമില്‍ തുടര്‍ന്നേക്കും.