മ്യൂണിക്കിൽ നിന്നും പടിയിറങ്ങാൻ ഒരുങ്ങി സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി
ബയേൺ മ്യൂണിക്കിൽ നിന്നും പടിയിറങ്ങാൻ ഒരുങ്ങി സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി. ജർമൻ ചാമ്പ്യൻമാരുമായി കരാര്‍ പുതുക്കാന്‍ പോളിഷ് താരത്തിന് താത്പര്യമില്ലെന്ന് അറിയിച്ചതായി ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഏത് ടീമിലേക്കായിരിക്കും ലെവ ചേക്കേറുന്നതെന്ന് അറിനാണ് ഇനി കാത്തിരിപ്പ്.
ലെവന്‍ഡോവ്സ്കിയെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ ചെൽസി, സ്പാനിഷ് ടീം ബാഴ്സലോണ തുടങ്ങിവരാണ് മുൻപന്തിയിലുള്ളത്. ബൊറൂസിയയിൽ നിന്ന് 2014-ലാണ് താരം ബയേൺ മ്യൂണിക്കിലെത്തുന്നത്. ടീമിനായി 374 കളിയിൽ 343 ഗോളുകളാണ് ലെവന്‍ഡോവ്സ്കി അടിച്ചുകൂട്ടിയിരിക്കുന്നത്. ബയേണിനൊപ്പം ചാമ്പ്യൻസ് ലീഗ് ഉൾപ്പടെ ആകെ 19 കിരീടങ്ങളും പോളണ്ട് താരം ഉയർത്തിയിട്ടിണ്ട്.
ഈ സീസണില്‍ ബയേൺ മ്യൂണിക്കിനായി 45 മത്സരങ്ങളില്‍ നിന്നും 49 ഗോളുകളും ഏഴ് അസിസ്റ്റുകളും ലെവന്‍ഡോവ്സ്കിയുടെ പേരിലുള്ളത്. ശനിയാഴ്ച്ച വോള്‍ഫ്സ്ബര്‍ഗിനെതിരെയാണ് ബുണ്ടസ് ലീഗയില്‍ സീസണില്‍ ബയേണിന്റെ അവസാന മത്സരം. ഇതോടെ ജർമൻ ക്ലബിൽ നിന്നും ലെവൻ വിടപറയും.